ENTERTAINMENT

ടോക്‌സിക് ഭര്‍ത്താവായി ബേസില്‍ ; ജയ ജയ ജയ ജയ ഹേ അടക്കം മൂന്ന് മലയാള ചിത്രങ്ങള്‍ പ്രദർശനത്തിനെത്തി

കുമാരിയും ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയും തീയേറ്ററിൽ

വെബ് ഡെസ്ക്

ജയ ജയ ജയ ഹേ

നവദമ്പതികളായ രാജേഷിന്‌റെയും ജയയുടെയും ജീവിതത്തിലൂടെയാണ് ജയ ജയ ജയ ജയഹേയുടെ യാത്ര . ടോക്‌സിക് ഭര്‍ത്താവായി ബേസില്‍ ജോസഫും ജയയായി ദര്‍ശനയുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിപ്പിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ടാകുമെന്നുറപ്പ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ വിപിന്‍ ദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളാണ് വിപിന്‍ മുന്‍പ് ചെയ്തിട്ടുള്ളത് . ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്‌റിന്‌റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് നിര്‍മ്മാണം.

കുമാരി

കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന കുമാരിയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കുമാരിയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഷൈൻ ടോം ചാക്കോയാണ് നായകൻ. താനൊരു ആണായിരുന്നെങ്കിൽ ഷൈനിന്റെ കഥാപാത്രം ചെയ്യുമായിരുന്നെന്നും അത്രത്തോളം ഇന്ട്രസ്റ്റിങ് ആണ് ചിത്രത്തിന്റെ പ്രമേയമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. കഥാപാത്രത്തെക്കാൾ ആ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയിലേക്ക് ആകർഷിച്ചതെന്നുമാണ് ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂസിൽ ഐശ്വര്യ പറഞ്ഞത്

 ഹേ ജൂഡിന്റെ തിരക്കഥാകൃത്തും, രണം സിനിമയുടെ സംവിധായകനുമായ നിർമ്മൽ സഹദേവ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം, ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമ എന്നീ പ്രത്യേകതകളോടെയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എത്തിയിരിക്കുന്നത്. ഓട്ടോറിക്ഷാക്കാരനായി വേഷമിട്ടിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ് . ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാലിക പ്രസക്തമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

ഈയാഴ്ച എത്തിയ മൂന്ന് സിനിമകളും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം