ENTERTAINMENT

ചുപ്പും കാന്താരയും പ്രിൻസുമെത്തി ; ചെല്ലോ ഷോയും ഒടിടിയിൽ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം ചുപ് സി ഫൈവിൽ

വെബ് ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം ചുപ് സീ 5 ലാണ് സ്ട്രീം ചെയ്യുന്നത്. ബോളിവുഡിൽ ദുൽഖറിന് വഴിത്തിരിവാകുമെന്ന് കരുതുന്ന ചിത്രത്തിൽ ഒരു സൈക്കോ കഥാപാത്രമായാണ് താരമെത്തുന്നത്

ആര്‍ ബല്‍ക്കിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചുപ്, റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് സെപ്തംബര്‍ 23നാണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ റിവെഞ്ച് ത്രില്ലര്‍ ചിത്രം ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കമ്മട്ടിപ്പാടത്തിനു ശേഷം ദുല്‍ഖറിന്റെ അടുത്ത 'എ' സര്‍ട്ടിഫിക്കറ്റ് ചിത്രം കൂടിയാണ് ഇത്. ഗുരു ദത്തിന്റെ സംവിധാനത്തില്‍ 1959 ല്‍ പുറത്തിറങ്ങിയ 'കാഗസ് കെ ഫൂല്‍' എന്ന ചിത്രത്തിന് സ്മരണാര്‍ത്ഥമാണ് ചുപ് പുറത്തിറക്കിയത്. ദുല്‍ഖറിന് പുറമെ സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അനുദീപ് കെ വിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പ്രിന്‍സ്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്ററിലാണ് പ്രദർശിപ്പിക്കുന്നത് .

ദീപാവലി റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ കോമഡി ചിത്രം ഒരു ബോക്സ് ഓഫീസ് പരാജയമായിരുന്നു. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥയും അനുദീപ് തന്നെയാണ് നിര്‍വഹിച്ചത്. യുക്രെയ്ന്‍ താരം മറീയ റായബോഷപ്ക ആണ് ചിത്രത്തിലെ നായിക. റൊമാന്റിക് കോമഡി വിഭാഗത്തിലൊരുക്കിയ ചിത്രത്തില്‍ ഒരു സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ചെല്ലോ ഷോ നെറ്റ്ഫ്‌ളക്‌സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒൻപത് വയസുള്ള സിനിമാപ്രേമിയായ കുട്ടിയുടെ കഥ പറയുന്ന ഗുജറാത്തി ചിത്രമാണ് ചെല്ലോ ഷോ

വിവാദങ്ങള്‍ക്ക് പിന്നാലെ കാന്താര ആമസോണ്‍ പ്രൈമിലെത്തി . തീയേറ്റര്‍ റിലീസില്‍ നിന്ന് മാത്രം 400 കോടി കളക്ഷുമായാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ