ENTERTAINMENT

തീയേറ്ററുകളിൽ പുതിയ റിലീസുകളുടെ വിലക്ക്; ഫെഡറേഷന്റെ നിലപാട് ജനറൽ ബോഡിക്ക് ശേഷമെന്ന് ലിബർട്ടി ബഷീർ

വെബ് ഡെസ്ക്

തീയേറ്ററുകളിൽ പുതിയ റിലീസ് അനുവദിക്കില്ലെന്ന ഫിയോക്കിന്റെ നിലപാടിനൊപ്പം ചേരണോ വേണ്ടയോ എന്നത് ജനറൽ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ചെയർമാൻ ലിബർട്ടി ബഷീർ ദ ഫോർത്തിനോട് പറഞ്ഞു.

അടിയന്തര ജനറൽ ബോഡി യോഗം ചേരുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് എന്നും ലിബർട്ടി ബഷീർ പറഞ്ഞു.

നിലവിൽ പുതിയ ചിത്രങ്ങൾ എല്ലാം നല്ല കളക്ഷനുകൾ നേടുന്നുണ്ടെന്നും ഏറെ പ്രതീക്ഷകൾ ഉള്ള ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങി നിൽക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

ഫെബ്രുവരി 22 മുതൽ പുതിയ റിലീസുകൾ അനുവദിക്കേണ്ടെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് തീരുമാനിച്ചത്. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റുഫോമുകളിൽ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റർ ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്.

ബുധനാഴ്ചയ്ക്കുള്ളിൽ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്

അതേസമയം ഫിയോക്കിന്റെ സമരം നിഴൽ യുദ്ധമാണെന്നാണ് നിർമാതാക്കളുടെ നിലപാട് തീയേറ്ററുകളിൽ അത്യാവശ്യം ആളുകൾ കയറുന്ന സമയത്ത് ഫിയോക്ക് പ്രഖ്യാപിച്ച ഈ സമരം അനാവശ്യമാണെന്നും ഇത് അവർ അവരോടു തന്നെ നടത്തുന്ന നിഴൽ യുദ്ധമാണെന്നും നിർമ്മാതാവും സംവിധായകനുമായ അനിൽ തോമസ് പറഞ്ഞു. തന്റെ സിനിമയായ 'ഇതുവരെ' മാർച്ച് ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്നും അനിൽ തോമസ് വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും