പുഷ്പ 2 വിന് ശേഷം അടുത്ത ചിത്രം അല്‍ഫോന്‍സ് പുത്രനുമൊന്നിച്ചെന്ന് ഫഹദ് ഫാസില്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ദ പിങ്ക് വില്ല'യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ വെളിപ്പെടുത്തല്‍. അല്‍ഫോന്‍സ് ഇപ്പോള്‍ മറ്റൊരു സിനിമയുടെ തിരക്കിലാണ്. പുതിയൊരു ചിത്രത്തിനായി മാനസികമായി തയാറായിട്ടേ ചിത്രത്തിന്റെ ഭാവി പരിപാടികളുമായി മുന്നോട്ട് പോവൂയെന്നും ഫഹദ് പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പ ദ റൂളിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റിനും മെയ്ക്കുമിടയിലായിരിക്കും ചിത്രം റിലീസിനെത്തുന്നത്. പുഷ്പ ദ റൂളില്‍ അല്ലു അര്‍ജ്ജുന്റെ കഥാപാത്രത്തിനായിരുന്നു മുന്‍തൂക്കം. പുഷ്പയും ഭഗവദ് സിങ്ങിനുമിടയില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. രണ്ടാം ഭാഗം സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്- ഫഹദ് വ്യക്തമാക്കി. അല്ലു അര്‍ജ്ജുനായിരുന്നു പുഷ്പയുടെ വേഷത്തിലെത്തിയിരുന്നത്. ഭഗവദ് സിങ്ങെന്ന വില്ലന്റെ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്. രണ്ടാം ഭാഗം ഈ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്, ഫഹദ് പറഞ്ഞു.
അതേസമയം 'വിക്രം' സിനിമയ്ക്ക് ശേഷം ലോകേഷുമായി അടുത്ത സിനിമയുടെ ഭാഗമാകുകയാണ് ഫഹദ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഭാഗമാകാന്‍ കഴിയുക തന്നെ ആവേശകരമാണെന്നും ഫഹദ് പറഞ്ഞു.