ENTERTAINMENT

കട്ട് വേണ്ട, പക്ഷേ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്; ഓമൈഗോഡ് റിലീസിന്

ഓഗസ്റ്റ് 11ന് സിനിമ തീയേറ്ററുകളിൽ എത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിവാദങ്ങള്‍ക്കൊടുവില്‍ ഓഎംജി 2വിന് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ കട്ടുകള്‍ ആവശ്യമില്ലെന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തി ചില രംഗങ്ങള്‍, സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ പരിഷ്‌കരിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓഎംജി 2വിന് ആദ്യം യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാനുള്ള പോരാട്ടത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ ഇരുപതോളം രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ അണിയപ്രവര്‍ത്തകര്‍ ആവശ്യം പിന്‍വലിച്ചു. ചിത്രത്തിലെ കട്ടുകള്‍ സിനിമയുടെ പ്രമേയത്തെ ബാധിക്കുമെന്നുള്ളത് കൊണ്ടും ആശയത്തില്‍ വിട്ട് വീഴ്ച ചെയ്യാന്‍ തയ്യാറല്ലത്തതുമാണ് അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കേഷനുമായി മുമ്പോട്ട് പോകാന്‍ ടീമിനെ പ്രേരിപ്പിച്ചത്.

എ സർട്ടിഫിക്കറ്റ് ആണെങ്കിലും രംഗങ്ങൾ നീക്കം ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് സെൻസർ ബോർഡിനെ എത്തിക്കാനായി എന്നതാണ് അണിയപ്രവര്‍ത്തകരുടെ വിജയം

നേരത്തെ ചിത്രത്തിൽ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും ചില സീനുകള്‍ കട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഭഗവാന്‍ ശിവന്റെ പ്രതിരൂപമായാണ് എത്തുന്നത്. റെയില്‍വേ വാട്ടര്‍ പൈപ്പില്‍ നിന്ന് വരുന്ന വെള്ളം ഉപയോഗിച്ച് ശിവനെ അഭിഷേകം ചെയ്യുന്ന രംഗം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാട്ടി സാമൂഹ്യ മാധ്യമത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ചിത്രത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും റിവ്യൂ കമ്മിറ്റിയ്ക്ക് അയക്കുകയുമായിരുന്നു. ലൈംഗിക വിദ്യാഭ്യാസവും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇരുപതോളം രം​ഗങ്ങൾ നീക്കം ചെയ്യാനും ബോർഡ് നിർദേശിച്ചിരുന്നു.

സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തതിനാല്‍ ഓഎംജി 2 തീയേറ്ററുകളില്‍ എത്താന്‍ വൈകുമെന്ന വാര്‍ത്ത തെറ്റാണെന്നും ചിത്രത്തിന്റെ പ്രചാരണം വൈകാതെ ആരംഭിക്കുമെന്നും നേരത്തെ തീരുമാനിച്ച ഓഗസ്റ്റ് 11ന് തന്നെ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ