ENTERTAINMENT

'മമ്മൂട്ടിയെ പോലെയാകാന്‍ ബോളിവുഡ് താരങ്ങൾക്കാകില്ല, കാതല്‍ ഒരു ഉദാഹണം'; അഭിനന്ദനങ്ങളുമായി വിദ്യാ ബാലൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാതൽ ദി കോർ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ കഥാപാത്രം ചെയ്യാന്‍ ബോളിവുഡിലെ താരങ്ങൾക്ക് കഴിയില്ലെന്ന് നടി വിദ്യാ ബാലൻ. തങ്ങളുടെ സൂപ്പർ താരത്തെ സ്വവർഗാനുരാഗിയായി സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ കൂടുതൽ സാക്ഷരരാണെങ്കിലും ബോളിവുഡിലെ മുൻനിര താരങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞു.അൺഫിൽറ്റേഡ് ബെെ സംദിഷിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു വിദ്യാബാലൻ.

കേരളത്തിൽ കൂടുതൽ സാക്ഷരതയുള്ള പ്രേക്ഷകരാണെന്നും അതുകൊണ്ട് തന്നെ മമ്മൂട്ടിയെ പോലെ ഒരു സൂപ്പർ താരത്തിന് ഇത്തരം റോളുകൾ ചെയ്യുന്നത് ഏളുപ്പമാകുമെന്നും വിദ്യാ ബാലൻ പറഞ്ഞു. കേരള സമൂഹത്തിന്റെ പ്രതിഫലനമാണ് അത്. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാൻ കൂടുതൽ തുറന്ന മനസാണെന്നും വിദ്യാബാലൻ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ആളുകൾ അവരുടെ അഭിനേതാക്കളെ ബഹുമാനിക്കുന്നു. അവർ അവരെ ആരാധിക്കുന്നു, പ്രത്യേകിച്ച് പുരുഷ സൂപ്പർസ്റ്റാറുകളെ. അതിനാൽ തന്നെ മമ്മൂട്ടി ഈ റോൾ ചെയ്തു എന്നത് കൂടുതൽ സ്വീകാര്യമാണ്. അത് എന്റെ ഇമേജിന്റെ പ്രതിഫലനമാകുമെന്ന് അയാൾ കരുതിയില്ലെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

കാതൽ ദി കോർ കണ്ടപ്പോൾ ദുൽഖർ സൽമാന് താൻ സന്ദേശം അയച്ചിരുന്നെന്നും അദ്ദേഹത്തിനോട് (മമ്മൂട്ടി ) തന്റെ അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് പറഞ്ഞിരുന്നെന്നും വിദ്യാ ബാലൻ പറഞ്ഞു. മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന് ചിത്രത്തില്‍ അഭിനയിക്കാൻ മാത്രമല്ല, നിർമ്മിക്കാനും, സമൂഹത്തിന്റെ് സ്വീകാര്യതയുടെയോ പിന്തുണയുടെയോ ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അവർ പറഞ്ഞു.

നിർഭാഗ്യവശാൽ, കാതൽ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ഹിന്ദി താരങ്ങൾക്കൊന്നും കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും വിദ്യ അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ തലമുറ ആ സങ്കൽപ്പം തകർക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ഹിതേഷ് കെവല്യയുടെ 2020 ലെ റൊമാന്റിക് കോമഡി ചിത്രം ശുഭ് മംഗൾ സിയാദ സാവധാനിൽ സ്വവർഗാനുരാഗിയായ പുരുഷനായി ആയുഷ്മാൻ ഖുറാന അഭിനയിച്ചതിനെ വിദ്യാ ബാലൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ: ദി കോർ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിച്ച ചിത്രം ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നായിരുന്നു എഴുതിയത്. മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും