ENTERTAINMENT

ബാഫ്തയിലും 'ഓപ്പണ്‍ഹൈമര്‍'; നടനും സംവിധായകനുമടക്കം ഏഴ് അവാര്‍ഡുകള്‍; എമ്മ സ്‌റ്റോണ്‍ മികച്ച നടി

30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ മൈക്കിള്‍ ജെ ബോക്‌സിന്റെ സാന്നിധ്യമായിരുന്നു ബാഫ്ത വേദിയെ വ്യത്യസ്തമാക്കിയത്

വെബ് ഡെസ്ക്

ഗ്ലോബല്‍ ഗ്ലോബിന് പിന്നാലെ ബാഫ്ത അവാര്‍ഡുകളും വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. ആറ്റം ബോംബുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ബയോപിക്കായ സിനിമ മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങി മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കരസ്ഥമാക്കിയത്. മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ 'പുവര്‍ തിങ്‌സും' നേടിയിട്ടുണ്ട്.

ഓപ്പണ്‍ഹൈമറെ തിരശീലയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി (മികച്ച നടന്‍), റോബര്‍ട്ട് ഡൗണി ജൂനിയര്‍ (മികച്ച സഹനടന്‍), ക്രിസ്റ്റഫര്‍ നോളന്‍ (മികച്ച സംവിധായകന്‍) എന്നിവരാണ് ഓപ്പണ്‍ഹൈമറിന് വേണ്ടി പുരസ്‌കാരങ്ങള്‍ നേടിയത്. കൂടാതെ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, മികച്ച സിനിമ എന്നീ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി. നോളന്റെ ആദ്യ ബാഫ്ത പുരസ്‌കാരമാണിതെന്ന പ്രത്യേകതയുമുണ്ട്.

പുവര്‍ തിങ്‌സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഡക്ഷന്‍ ഡിസൈനര്‍, കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട് എന്നീ അവാര്‍ഡുകളും പുവര്‍ തിങ്‌സ് സ്വന്തമാക്കി. ദ ഹാല്‍ഡോവേര്‍സിലെ പ്രകടനത്തില്‍ ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ദ ഹാള്‍ഡോവേഴ്‌സും മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ദ സോണ്‍ ഓഫ് ഇന്ററസ്റ്റുമാണ് ഒന്നിലധികം പുരസ്‌കാരങ്ങള്‍ നേടിയ മറ്റ് സിനിമകള്‍.

30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ മൈക്കിള്‍ ജെ ബോക്‌സിന്റെ സാന്നിധ്യമായിരുന്നു ബാഫ്ത വേദിയെ വ്യത്യസ്തമാക്കിയത്. മികച്ച സിനിമ പ്രഖ്യാപിക്കാന്‍ വേണ്ടിയായിരുന്നു 62 വയസുകാരനായ ബോക്‌സ് ബാഫ്തയിലേക്ക് ക്ഷണിക്കപ്പെട്ടത്.

രണ്ടാം ലോകമഹാ യുദ്ധ കാലത്ത് ഓഷ്‌വിട്‌സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് ആണ് തിരഞ്ഞെടുക്കപ്പെട്ട മികച്ച ബ്രിട്ടീഷ് സിനിമ. യാവോ മിയാസാക്കിയുടെ ദ ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് സിനിമയായി. കോര്‍ട്ട് റൂം സിനിമയായി ഏറെ ശ്രദ്ധിക്കപ്പെട്ട അനാട്ടമി ഓഫ് എ ഫോളും അമേരിക്കന്‍ ഫിക്ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസ് നിറഞ്ഞോടിയ ബാര്‍ബിക്ക് ബാഫ്തയില്‍ ഒരു പുരസ്‌കാരവും നേടാന്‍ സാധിച്ചിട്ടില്ല. ഗ്ലോബന്‍ ഗോള്‍ഡന്‍ പുരസ്‌കാരത്തില്‍ ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് ബാര്‍ബിക്കായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ