ENTERTAINMENT

ഓസ്‌കര്‍ ചുരുക്കപ്പട്ടികയായി; 'ബാർബെൻഹെയ്‌മർ' പോരാട്ടം, ഇന്ത്യയുടെ ടു കില്‍ എ ടൈഗറും പട്ടികയില്‍

മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ 'ഒപ്പെൻഹെയ്മറാണ്' മുൻപന്തിയിൽ

വെബ് ഡെസ്ക്

96-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചു. 23 വിഭാഗങ്ങളിലേയ്ക്കുള്ള നാമനിര്‍ദേശപട്ടികയാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ 'ഒപ്പെൻഹെയ്മറാണ്' മുൻപന്തിയിൽ. ഓസ്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ (14) നേടിയ ജെയിംസ് കാമറൂൺ ചിത്രമായ 'ടൈറ്റാനിക്കിന്റെ' റെക്കോർഡ് തകർക്കാനായില്ലെങ്കിലും തൊട്ടുപിന്നാലെയുണ്ട് ഒപ്പെൻഹെയ്‌മീർ. ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വിഡും ചേര്‍ന്നാണ് പട്ടിക പുറത്തുവിട്ടത്.

11 നോമിനേഷനുകളുമായി യോർഗോസ് ലന്തിമോസ് ചിത്രം 'പുവർ തിങ്ങ്സ്', 10 നോമിനേഷനുമായി മാർട്ടിൻ സ്കോർസേസിന്റെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, എട്ട് നോമിനേഷനുകളുമായി ഗ്രെറ്റ ഗെർവിഗിന്റെ ബാർബി എന്നീ ചിത്രങ്ങളാണ് 96-ാമത് ഓസ്കർ നാമനിർദ്ദേശപ്പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്.

പട്ടിക പുറത്ത് വന്നതിന് പിന്നാലെ മികച്ച സംവിധായകരുടെ പട്ടികയിൽ ബാർബി ചിത്രത്തിന്റെ സംവിധായക ഗ്രെറ്റ ഗെർവിഗും മികച്ച നടിയ്ക്കുള്ള പട്ടികയിൽ മാർഗോട്ട് റോബിയും പരിഗണിക്കപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിന് ലഭിച്ച എട്ട് നോമിനേഷനുകളിൽ മികച്ച സഹനടനുള്ള പട്ടികയിൽ റയാൻ ഗോസ്ലിംഗും മികച്ച സഹനടിയ്ക്കുള്ള പട്ടികയിൽ അമേരിക്ക ഫെരേരയും ഇടം നേടിയിട്ടുണ്ട്. മികച്ച സഹനടനുള്ള പട്ടികയിൽ ഒപ്പെൻഹെയ്‌മറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയറും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിലെ പ്രകടനത്തിന് റോബർട്ട് ഡി നിറോയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ബാർബിക്കും ഒപ്പെൻഹെയ്‌മറിനും പുറമെ മാർട്ടിൻ സ്കോർസേസിന്റെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, പുവർ തിങ്ങ്സ്, പാസ്റ്റ് ലൈവ്സ്, അനാട്ടമി ഓഫ് എ ഫാൾ തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് നാമനിര്‍ദേശപട്ടികയിലേയ്ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മല്‍സരിക്കുന്ന ടു കില്‍ എ ടൈഗര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കാർ മത്സര വേദിയിലുള്ളത്. രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായി മല്‍സരിച്ച മലയാള ചിത്രം 2018 ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിക്കുക. മാര്‍ച്ച് 11 പുലർച്ചെയായിരിക്കും ഓസ്കര്‍ പ്രഖ്യാപനം.

മികച്ച ചിത്രം

അമേരിക്കൻ ഫിക്ഷൻ

അനാട്ടമി ഓഫ് എ ഫാൾ

ബാർബി

ദ ഹോൾഡോവേര്സ്

കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ

മാസ്‌ട്രോ

ഒപ്പെൻഹെയ്‌മർ

പാസ്റ്റ് ലൈവ്സ്

പുവർ തിങ്ങ്സ്

ദ സോൺ ഓഫ് ഇന്റെസ്റ്റ്

മികച്ച സംവിധായകൻ

ജസ്റ്റിനെ ട്രീറ്റ് – അനാട്ടമി ഓഫ് എ ഫാൾ

മാർട്ടിൻ സ്കോർസെസെ – കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ

ക്രിസ്റ്റഫർ നോളൻ – ഒപ്പെൻഹെയ്‌മർ

യോർഗോസ് ലന്തിമോസ് – പുവർ തിങ്ങ്സ്

ജോനാതൻ ഗ്ലെസർ – ദ സോൺ ഓഫ് ഇന്റെരെസ്റ്റ്

മികച്ച നടി

അന്നേറ്റെ ബെനിങ് – ന്യാദ്

ലില്ലി ഗ്ലാഡ്സ്റ്റോൺ – കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ

സാന്ദ്ര ഹ്യുള്ളർ – അനാട്ടമി ഓഫ് എ ഫാൾ

കാരെ മുള്ളിഗൻ – മാസ്‌ട്രോ

എമ്മ സ്റ്റോൺ – പുവർ തിങ്ങ്സ്

മികച്ച നടൻ

ബ്രാഡ്ലി കൂപ്പർ - മാസ്‌ട്രോ

കോൾമൻ ഡോമിംഗോ - റസ്റ്റിൻ

പോൾ ഗിയമറ്റി - ദ ഹോൾഡോവേര്സ്

കിലിയൻ മർഫി - ഒപ്പെൻഹെയ്‌മർ

ജെഫ്രി വറൈറ് - അമേരിക്കൻ ഫിക്ഷൻ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ