ENTERTAINMENT

കൈദിയല്ല, കാർത്തിയുടെ മറ്റൊരു ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു; ചിത്രീകരണം ജൂലൈയിൽ

കാർത്തിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും സർദാർ 2 എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകർ ഏറേ ആവേശത്തോടെ കാത്തിരിക്കുന്ന കാർത്തി ചിത്രങ്ങളിൽ ഒന്നാണ് കൈദി 2. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദിയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് കാർത്തിയും ലോകേഷും മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാർത്തിയുടെ മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. പി എസ് മിത്രൻ സംവിധാനം ചെയ്ത സർദാറിന്റെ രണ്ടാം ഭാഗമായി സർദാർ 2 വാണ് അണിയറയിൽ ഒരുങ്ങുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്ത സർദാർ വൻ ഹിറ്റായിരുന്നു. കാർത്തി ഇരട്ടവേഷത്തിൽ എത്തിയ സർദാർ 2022 ല്‍ ദീപാവലിക്കാണ് റിലീസ് ചെയ്തത്. സ്‌പൈ സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരേസമയം ഒരുങ്ങുന്നുണ്ട്. റാഷിഖന്നയായിരുന്നു സര്‍ദാറില്‍ നായികയായി അഭിനയിച്ചത്.

'സർദാർ 2' ന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും, കാർത്തിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും സർദാർ 2 എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ പകുതിയോളം അസർബൈജാനിലും കസാക്കിസ്താനിലെയും ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുക. ശേഷിക്കുന്ന ഭാഗങ്ങൾ ചെന്നൈയിലും ഹൈദരാബാദിലും ചിത്രീകരിക്കും.

അതേസമയം എൽസിയുവിന്റെ ഭാഗമായ കൈദി 2 ഒരുങ്ങുമ്പോൾ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ വിക്രം, റോളക്‌സ്, ലിയോ തുടങ്ങിയവർ കൈദി 2 വിൽ ഉണ്ടാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. നിലവിൽ നളൻ കുമാരസാമി, പ്രേംകുമാർ എന്നിവരുടെ ചിത്രങ്ങളിലാണ് കാർത്തി അഭിനയിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ