ഹിഗ്വിറ്റ വിവാദത്തില്‍ എൻ എസ് മാധവൻ  
ENTERTAINMENT

'ചെറുകഥ സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു'; ഹിഗ്വിറ്റ വിവാദത്തില്‍ എൻ എസ് മാധവൻ

പകർപ്പവകാശ വിഷയമായല്ല, നൈതിക വിഷയമായിട്ടാണ് ഇതിനെ കാണുന്നത്

വെബ് ഡെസ്ക്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പ്രഖ്യാപിച്ച 'ഹിഗ്വിറ്റ' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. ചിത്രത്തിന് തന്റെ ചെറുകഥയുടെ ശീര്‍ഷകമായ 'ഹിഗ്വിറ്റ' എന്ന പേര് നല്‍കുന്നത് തനിക്ക് നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പകർപ്പവകാശ വിഷയമായല്ല, നൈതിക വിഷയമായിട്ടാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഹിഗ്വിറ്റ' സിനിമയാക്കാനുള്ള ആലോചനകൾ നടക്കുകയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി മറ്റൊരു ചിത്രത്തിൽ ഇതിൻ്റെ ശീർഷകം ഉപയോഗിച്ചതിൽ വിഷമം തോന്നിയെന്നും എൻ എസ് മാധവൻ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റൊരു സിനിമയിൽ ഈ പേര് ഉപയോഗിക്കുന്നതിലെ വിഷമമാണ് ഫിലിം ചേംബറിനെ അറിയിച്ചത്
എന്‍ എസ് മാധവന്‍

"ഒരു വാക്കിന്റെ പേരിൽ ആർക്കും കോപ്പിറൈറ് ഇല്ല. അപ്പോൾ ആ ശീർഷകം ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റുണ്ടോയെന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. അതേസമയം, എന്റെ കഥയായ ഹിഗ്വിറ്റ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് ഈ വാർത്ത വരുന്നത്. അത് എനിക്ക് വലിയ തിരിച്ചടിയായി. അതിലെ വിഷമമാണ് ഞാൻ ഫിലിം ചേംബറിനെ അറിയിച്ചത്. സിനിമയ്ക്ക് തൻ്റെ ചെറുകഥയുടെ പേര് ഉപയോഗിക്കില്ലെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തെ ഞാൻ നിയമപരമായല്ല കാണുന്നത്. ഒരു എഴുത്തുകാരന്റെ നിലനിൽപ്പിന്റെ പ്രശ്നമാണിത്." അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേര് നല്‍കണമെങ്കില്‍ എന്‍ എസ് മാധവന്റെ അനുമതി വാങ്ങണമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേര് നല്‍കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കി. ഹിഗ്വിറ്റ' എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും പേര് നല്‍കണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. എന്‍ എസ് മാധവന്റെ കത്തിന് പിന്നാലെയായിരുന്നു ഫിലിം ചേംബറിൻ്റെ ഇടപെടല്‍. പിന്നാലെ ഫിലിം ചേംബറിന് നന്ദി പറഞ്ഞ് എന്‍എസ് മാധവനും രംഗത്തെത്തി. എന്നാൽ, ഫിലിം ചേംബറിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകൻ ഹേമന്ത് ജി നായരിന്റെ പ്രതികരണം.

ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ എന്‍എസ് മാധവന്‍ നടത്തിയ പ്രതികരണത്തോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നു എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. ''ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്..' എന്നായിരുന്നു എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ