ENTERTAINMENT

രാമനായി പ്രഭാസിനെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്; വെളിപ്പെടുത്തി സംവിധായകൻ ഓം റൗട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദിപുരുഷിൽ രാമനാകാൻ പ്രഭാസിനോളം യോ​ഗ്യതയുള്ള മറ്റൊരാളില്ലെന്ന് സംവിധായകൻ ഓം റൗട്ട്. ജോലിയോടുള്ള പ്രഭാസിന്റെ ആത്മാർത്ഥതയും സത്യസന്ധതയുമാണ് രാമൻ എന്ന കഥാപാത്രത്തിനായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഒരു ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആദിപുരുഷ് യുവതലമുറയ്ക്കായി നിർമിച്ച ചിത്രമാണെന്നും അതിനാൽ കഥാപാത്രത്തിനായി പ്രഭാസല്ലാതെ ആരും തന്നെ മനസ്സിൽ ഇല്ലായിരുന്നെന്നും അ​​ദ്ദേഹം പറയുന്നു.

പരകർമി റാം, പരംവീർ, രാജാറാം, യുദ്ധകാണ്ഡ് എന്നിവർ ഉൾപ്പെടുന്ന സെഗ്‌മെന്റ് തിരഞ്ഞെടുത്തതിന് പിന്നിൽ തന്നെ ഒരു കാരണമുണ്ട്. പ്രഭുറാമിന്റെ നിരവധി ഗുണങ്ങൾ വിശദീകരിക്കുന്നതാണ് ഇതിഹാസത്തിന്റെ ഈ ഭാഗം. പ്രഭാസ് എന്ന വ്യക്തിയെ നായകനാക്കി ചിത്രം ചെയ്യുമ്പോൾ ഈ ഭാഗം പുനർനിർമിക്കാതിരിക്കാൻ സാധിക്കില്ലെന്നും ഓം റൗട്ട് കൂട്ടിച്ചേർത്തു.

രൺബീർ കപൂറും ആലിയ ഭട്ടും രാമൻ, സീത വേഷങ്ങളിലെത്തുന്ന രാമായണ എന്ന ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും ഓം റൗട്ട് പറഞ്ഞു. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. താൻ ചെയ്ത അതേ വിഷയത്തിൽ തന്നെ നിതേഷ് സിനിമ ചെയ്യുന്നതിൽ ബുദ്ധമുട്ടില്ലെന്ന് ഓം റൗട്ട് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾക്കിടയിലും വെള്ളിയാഴ്ച റിലീസായ ആദിപുരുഷിന്റെ രണ്ടാം ദിവസത്തെ ഇന്ത്യയിലെ ബോക്സോഫീസ് കളക്ഷൻ 130 കോടി കടന്നു. ആദ്യ ആഴ്ച അവസാനിക്കുമ്പോൾ ചിത്രം 200 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. 500 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. സണ്ണി സിങ്, ദേവദത്ത നാഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും