ENTERTAINMENT

ഓണത്തിന് ഒമറിന്റെ 'ബാഡ് ബോയ്സ്'; റഹ്മാനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കോമഡി എന്റർടെയ്നർ

ഒമർ ലുലുവിന്റേതാണ് കഥ. അഡാർ ലൗ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് തിരക്കഥ ഒരുക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സ്'അണിയറയിൽ ഒരുങ്ങുന്നു. ഓണം റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ നാല് വ്യത്യസ്ത പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒമർ ലുലുവിന്റേതാണ് കഥ. അഡാർ ലൗ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് തിരക്കഥ ഒരുക്കുന്നത്. തീർത്തും കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്.

ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. വില്യം ഫ്രാൻസിസ് സം​ഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീലീപ് ഡെന്നീസാണ്. വസ്ത്രാലങ്കാരം അരുൺ മനോഹറും വരികൾ ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ എന്നിവരും ചേർന്ന് ഒരുക്കിയിരിക്കുന്നു. ഫിനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം എന്നിവർ ചേർന്നാണ് ആക്ഷൻ രം​ഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പദാസാണ് കൊറിയോഗ്രാഫി. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ