Chris Pizzello
ENTERTAINMENT

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി 'ഓപ്പണ്‍ഹെയ്മര്‍'; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങള്‍, മികച്ച നടി ലിലി ഗ്ലാഡ്‌സന്‍

ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് മറ്റെല്ലാ സിനിമകളെയും പിന്തള്ളി ബാര്‍ബി സ്വന്തമാക്കി.

വെബ് ഡെസ്ക്

എണ്‍പത്തിയൊന്നാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മര്‍. മികച്ച സിനിമ, നടന്‍, സംവിധായകന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരം ഓപ്പണ്‍ഹെയ്മര്‍ സ്വന്തമാക്കി. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ക്രിസ്റ്റഫര്‍ നോളനും നടനുള്ള പുരസ്‌കാരത്തിന് കിലിയന്‍ മര്‍ഫിയും അര്‍ഹരായി. മികച്ച സഹനടനായി ഓപ്പണ്‍ ഹെയ്മറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു.

കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ലിലി ഗ്ലാഡ്‌സനെയും പൂവര്‍ തിങ്ങ്‌സിലെ പ്രകടനത്തിന് മികച്ച നടി (ഹാസ്യം, സംഗീതം)യായി എമ്മ സ്‌റ്റോണും അര്‍ഹരായി. മികച്ച നടന്‍ (ഹാസ്യം, സംഗീതം)പുരസ്‌കാരം ദ ഹോള്‍ഡോവേഴ്‌സിലൂടെ പോള്‍ ഗിയാമട്ടി സ്വന്തമാക്കി.

മികച്ച കോമഡി ചിത്രത്തിന് പുവര്‍ തിങ്ങ്‌സും മികച്ച ആനിമേഷന്‍ ചിത്രത്തിന് ദ ബോയ് ആന്‍ഡ് ദ ഹെറോനും അര്‍ഹമായി. ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് മറ്റെല്ലാ സിനിമകളെയും പിന്തള്ളി ബാര്‍ബി സ്വന്തമാക്കി. ഇംഗ്ലീഷ് ഇതര മികച്ച സിനിമയായി അനാട്ടമി ഓഫ് എ ഫോളും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേഷന്‍ ചിത്രം ദ ബോയ് ആന്‍ഡ് ദ ഹീറോ ആണ്. മികച്ച സഹനടി ദ ഹോള്‍ഡ് വേഴ്‌സിലെ പ്രകടനത്തില്‍ ഡാവിന്‍ ജോയ് റണ്‍ഡോള്‍ഫ്, മികച്ച സഹ നടനുള്ള പുരസ്‌കാരം ഓപ്പണ്‍ ഹെയ്മറിലെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരും സ്വന്തമാക്കി.

മികച്ച തിരക്കഥ-അനാട്ടമി ഓഫ് എ ഫോള്‍, മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി, മികച്ച ടെലിവിഷന്‍ സീരീസ്-സക്‌സെഷന്‍, മികച്ച ടെലിവിഷന്‍ സീരീസ് (സംഗീതം, ഹാസ്യം)-ദ ബിയര്‍, ടെലിവിഷന്‍ സീരീസിലെ മികച്ച നടി- സാറാ സ്‌നൂക് (സക്‌സെഷന്‍), ടെലിവിഷന്‍ സീരീസിലെ മികച്ച നടന്‍-കിരെന്‍ കള്‍കിന്‍ (സക്‌സെഷന്‍), മികച്ച ടെലിവിഷന്‍ നടി (ഹാസ്യം, സംഗീതം)-അയോ എഡെബിരി (ദ ബിയര്‍), മികച്ച ടെലിവിഷന്‍ നടന്‍ (ഹാസ്യം, സംഗീതം)-ജെറെമി അല്ലെന്‍ വൈറ്റ് (ദ ബിയര്‍), മികച്ച ടെലിവിഷന്‍ സഹനടി-എലിസബത്ത് ഡെബിക്കി (ദ ക്രൗണ്‍), മികച്ച ടെലിവിഷന്‍ സഹനടന്‍-മാത്യു മക്ഫഡ്യെന്‍ (സക്‌സഷന്‍) തുടങ്ങിയവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം