ENTERTAINMENT

നോളന്റെ ഓപ്പൺഹൈമറിൽ മലയാളിത്തിളക്കം; ഡിജിറ്റൽ ആർട്ടിന് ചുക്കാൻ പിടിച്ചത് കണ്ണൂർ സ്വദേശി രനിത്

ഗ്രീഷ്മ എസ് നായർ

ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ലോകസിനിമാ ബോക്സ് ഓഫീസുകളിൽ തരംഗം തീർക്കുമ്പോൾ മലയാളികൾക്കും സന്തോഷിക്കാം. കാരണം ഓപ്പൺഹൈമറിന്റെ ഡിജിറ്റൽ ആർട്ട് ചെയ്തവരിൽ പ്രധാന റോളിലുള്ളത് ഒരു മലയാളിയാണ്, കണ്ണൂർ സ്വദേശി രനിത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്ററിലും രനിതിന്റെ പേര് കാണാം

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിനെഗ് എന്ന കമ്പനിയാണ് ഓപ്പൺഹൈമർ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ ജോലികൾ ചെയ്തത്. വർഷങ്ങളായി ഡിനെഗിന്റെ ഭാഗമായി പ്രവർത്തിക്കുന്ന രനിത്തിന് ഓപ്പൺഹൈമറിൽ അവസരം ലഭിച്ചതും ഇങ്ങനെയാണ്. ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ വിജയമാകുന്നതിന്റെ സന്തോഷമുണ്ടെങ്കിലും അതിനെ കുറിച്ച് പ്രതികരിക്കാനോ അഭിമുഖങ്ങൾ നൽകാനോ രനിത്തിന് കമ്പനിയുടെ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നാണ് രനിത്തിനും സഹപ്രവർത്തകർക്കും കമ്പനി നൽകിയിരിക്കുന്ന നിർദേശം

സിനിമാ മേഖലയിലെ ഡിജിറ്റൽ ജോലികളുമായി ബന്ധപ്പെട്ട് ഏറെ നാളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന രനിത്, തലശേരി സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡിപ്ലോമയും ആനിമേഷൻ ടെക്നോളജി കോഴ്സും പാസായ ശേഷമാണ് ഈ രംഗത്തേക്ക് വന്നത്. പുലിമുരുകനിലും നിരവധി തമിഴ് ചിത്രങ്ങളിലും റസിഡന്റ് ഈവിൾ, നൈറ്റ് ബുക്ക്, തുടങ്ങി ഏതാനും ചില ഹോളിവുഡ് ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും