ENTERTAINMENT

മുകുന്ദൻ ഉണ്ണി , തട്ടാശ്ശേരി കൂട്ടം, ആഗുന്‍.. ഒടിടിയില്‍ ഈ ആഴ്ച

തട്ടാശ്ശേരി കൂട്ടവും മുകുന്ദൻ ഉണ്ണിയും വെള്ളിയാഴ്ച എത്തും

വെബ് ഡെസ്ക്

ഈ ആഴ്ച വിവിധ ഭാഷാ ചിത്രങ്ങളുടെ റിലീസ് കൊണ്ട് സമ്പന്നമാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. പ്രേക്ഷകർ കാത്തിരുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മുതൽ ബംഗാളി സിനിമയായ ആഗുന്‍ എന്നിവയും ഈയാഴ്ച ഒടിടിയിലൂടെ പ്രേക്ഷർക്ക് മുന്നിലെത്തും.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് - ഹോട്ട്സ്റ്റാർ

പ്രേക്ഷകർ ഏറെ കാത്തിരുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് വെള്ളിയാഴ്ച ഒടിടിയിലെത്തും. ബ്ലാക്ക് കോമഡി വിഭാഗത്തിലുളള ചിത്രം അഭിനവ് സുന്ദർ നായകാണ് സംവിധാനം ചെയ്തിരിക്കുന്നത് . ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത്ത് ജോയാണ് നിര്‍മാണം. വിനീത് ശ്രീനിവാസന് പുറമേ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സീഫൈവില്‍ നാല് ചിത്രങ്ങളാണ് ഈയാഴ്ച റിലീസ് ചെയ്യുന്നത്

ഇംഗ്ലീഷ് ചിത്രമായ 'എ റോയല്‍ റണ്‍എവെ റൊമാന്‍സ്' ഹാള്‍മാര്‍ക്ക് മൂവീസ് എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യും. സീഫൈവില്‍ നാല് ചിത്രങ്ങളാണ് ഈയാഴ്ച റിലീസ് ചെയ്യുന്നത്. 'ദേ ധക്കാ 2' എന്ന മറാത്തി ചിത്രവും ബംഗാളി ചിത്രങ്ങളായ 'മൃത്യുപഥോജാത്രി'യും 'ആഗുനും' സി ഫൈവിലെത്തും

ലയണ്‍സ്‌ഗേറ്റ് പ്ലേയില്‍ ലംബോര്‍ഗിനി ദ മാന്‍ ബിഹൈന്‍ഡ് ദ ലെജന്‍ഡ് എന്ന ഇംഗ്ലീഷ് സിനിമ റിലീസ് ചെയ്യും. തമിഴ് ചിത്രമായ ലാത്തി സണ്‍ നെക്‌സ്റ്റിലൂടെയാണ് കാണാനാവുക. കൊറിയന്‍ സിനിമയായ മദറിന്റെ തമിഴ് ഡബ്ഡ് വേര്‍ഷന്‍ പ്ലേഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. 'ദ വണ്‍ ഹു സ്റ്റീല്‍സ് അദേര്‍സ് ഹാര്‍ട്ട്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ മലയാളം ഡബ്ഡ് വേര്‍ഷനും പ്ലേഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.

തട്ടാശ്ശേരി കൂട്ടം - സി ഫൈവ്

നടൻ ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ജനുവരി 13ന് സീ ഫൈവിലാണ് ചിത്രത്തിന്‍റെ റിലീസ്. അർജുൻ അശോകൻ , ഗണപതി, ഉണ്ണി രാജൻ പി ദേവ് , വിജയരാഘവൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അമ്മാവൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആഭരണമുണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സഞ്ജു എന്ന കഥാപാത്രം ചെന്നുപെടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കാമിയോ റോളിൽ ദിലീപും എത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ