ENTERTAINMENT

മാന്‍ഷന്‍ 24 തൊട്ട് കാലാ പാനിയും ഡൂനയും വരെ; ഒടിടി പ്ലാറ്റുഫോമുകളില്‍ ഈ ആഴ്ചയെത്തിയ ചിത്രങ്ങളും സീരിസുകളും

തമിഴ് മുതല്‍ കൊറിയന്‍ ഭാഷയില്‍ വരെ പുതിയ റിലീസുകള്‍ ഉണ്ട്. ഈ ആഴ്ച റിലീസ് ചെയ്ത സീരിസുകളും ചിത്രങ്ങളും അവയുടെ പ്ലാറ്റ്‌ഫോമുകളും ഏതൊക്കെയാണെന്ന് നോക്കാം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും പുറമെ പൂജ അവധി കൂടി എത്തിയതോടെ സിനിമ - സീരിസ് പ്രേമികള്‍ക്ക് ചാകരയാണ്. പുതുതായി എന്തുകാണാം എന്ന് ആലോചിക്കുന്നവര്‍ക്കായി ഒക്ടോബര്‍ 15 മുതല്‍ ഒടിടി പ്ലാറ്റുഫോമുകളില്‍ നിരവധി ചിത്രങ്ങളും സീരിസുകളുമാണ് റിലീസ് ചെയ്തിരിക്കുന്നത്.

തമിഴ് മുതല്‍ കൊറിയന്‍ ഭാഷയില്‍ വരെ പുതിയ റിലീസുകള്‍ ഉണ്ട്. ഈ ആഴ്ച റിലീസ് ചെയ്ത സീരിസുകളും ചിത്രങ്ങളും അവയുടെ പ്ലാറ്റ്‌ഫോമുകളും ഏതൊക്കെയാണെന്ന് നോക്കാം.

1. മാന്‍ഷന്‍ 24 : ഡിസ്‌നി ഹോട്ട്സ്റ്റാര്‍

കാണാതായ തന്റെ അച്ഛനെ അന്വേഷിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയുടെ കഥ പറയുന്ന തെലുങ്ക് സീരിസാണ് മാന്‍ഷന്‍ 24. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, മറാത്തി, ബംഗോളി, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിസ് ലഭ്യമാണ്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകളാണ് സീരിസിലുള്ളത്. വരലക്ഷ്മി ശരത്കുമാര്‍, സത്യരാജ്, ബിന്ദു മാധവി, അവിക ഘോര്‍ എന്നിവരാണ് സീരിസിലെ പ്രധാന താരങ്ങള്‍.

2. കാലാ പാനി : നെറ്റ്ഫ്‌ളിക്‌സ്

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അഞ്ജാത രോഗം സ്ഥിരീകരിക്കുകയും ഇതിനെ അതിജീവിക്കാനുള്ള പോരാട്ടവുമാണ് കാലാപാനിയില്‍ പറയുന്നത്.

ഹിന്ദി ഭാഷയില്‍ ഒരുങ്ങിയ സീരിസിന് ഏഴ് എപ്പിസോഡുകളാണ് ഉള്ളത്. തമിഴ്, ഇംഗ്ലീഷ്, തെലുഗു ഭാഷകളിലും സീരിസ് കാണാം. മോന സിങ്, അശുതോഷ് ഗൗരിഖേര്‍, സുകാന്ത് ഗോയല്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

3. പെര്‍മനന്റ് റൂംമേറ്റ് സീസണ്‍ 3 : ആമസോണ്‍ പ്രൈം

ഇന്ത്യയിലെ ആദ്യത്തെ വെബ് സീരിസായി കണക്കാക്കപ്പെടുന്ന പെര്‍മനന്റ് റൂമേറ്റിന്റെ 3 ാം സീസണ്‍ ഒക്ടോബര്‍ 18 നാണ് റിലീസ് ആയത്. മികേഷിന്റെയും തന്യയുടെയും കഥപറയുന്ന സീരിസ് ഏഴ് വര്‍ഷത്തിന് ശേഷമാണ് പുതിയ സീസണുമായി എത്തുന്നത്. 5 എപ്പിസോഡുകളാണ് പുതിയ സീസണില്‍ ഉള്ളത്.

സുമീത് വ്യാസ്, നിധി സിംഗ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

4. നിയോണ്‍ : നെറ്റ്ഫ്‌ളിക്‌സ്

ഒരു റെഗ്ഗെറ്റണ്‍ താരവും സുഹൃത്തുക്കളും മിയാമിയിലേക്കുള്ള യാത്ര നടത്തുന്നതും ഇതിനിടയിലെ സംഭവങ്ങളുമാണ് മ്യൂസിക് - കോമഡി ഴോണറില്‍ ഒരുങ്ങിയിരിക്കുന്ന സീരിസ് പറയുന്നത്. 8 എപ്പിസോഡുകള്‍ ഉള്ള സീരിസില്‍ ബ്രേ, ലിയാനോ, കെന്‍ - വൈ, വില്ലാനോ ആന്റിലാനോ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

5. ഹാമി 2 : സോണി ലിവ്

ഗണിതത്തില്‍ അസാമാന്യ പ്രതിഭയായ ഒരു എട്ടുവയസുകാരനെ മാതാപിതാക്കള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അയക്കുന്നതിന്റെ കഥയാണ് ഹാമി 2 പറയുന്നത്. കോമഡി ഴോണറില്‍ തയ്യാറായ ഈ ബംഗാളി ചിത്രത്തില്‍ ബ്രോട്ടോ ബാനര്‍ജി, തിയാഷ പാല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

6. ദി അദര്‍ സോയി : ആമസോണ്‍ പ്രൈം

കോളജ് പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന റോമാന്റിക് കോമഡി ചിത്രമാണ് ദി അദര്‍ സോയി. ഡ്രൂ സ്റ്റാര്‍ക്കി, ജോസഫിന്‍ ലാങ്‌ഫോര്‍ഡ്, ആര്‍ച്ചി റെനോക്‌സ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന സിനിമ ഒക്ടോബര്‍ 20 ന് ആമസോണിലും തിയേറ്ററുകളിലും ഒരുമിച്ച് റിലീസ് ചെയ്യുകയായിരുന്നു.

7. ഓള്‍ഡ് ഡാഡ്‌സ് : നെറ്റ്ഫ്‌ളിക്‌സ്

മുന്ന് ഉറ്റസുഹൃത്തുക്കളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ഓള്‍ഡ് ഡാഡ്‌സ്. ബില്‍ ബര്‍, ബോബി കന്നവാലെ, ബോകീം വുഡ്ബൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

8. ഡൂന - നെറ്റ്ഫ്‌ളിക്‌സ്

ലീ വാന്‍ജൂന്‍ എന്ന യുവാവിനു ലീ ഡൂ-നയെന്ന വിദ്യാര്‍ത്ഥിനിക്കും ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കേണ്ടി വരുന്നു. ലീയുടെ നിഗൂഢ ജീവിതത്തെക്കുറിച്ചറിയാനുള്ള വിദ്യാര്‍ത്ഥിനിയുടെ ശ്രമങ്ങളാണ് ഈ കൊറിയന്‍ സീരിസില്‍ പറയുന്നത്. 9 എപ്പിസോഡുകള്‍ ഉള്ള ഈ സീരിസില്‍ ബേ സൂസി, യാങ് സെ-ജോങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ