OTT

'സാത്താൻ സേവയും കൊലപാതകവും അന്വേഷണവും'; ത്രില്ലടിപ്പിക്കുന്ന തമിഴ് ചിത്രം 'ദി അകാലി' ഒടിടിയിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ത്രില്ലർ ചിത്രങ്ങളും ഹൊറർ ചിത്രങ്ങളും കാണാൻ ഇഷ്ടമുള്ള പ്രേക്ഷകർ ധാരാളമാണ്. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി നവാഗതനായ മുഹമ്മദ് ആസിഫ് ഹമീദ് രചനയും സംവിധാനവും നിർവഹിച്ച 'ദി അകാലി' എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു.

ആഹാ തമിഴിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ നാസറും വിനോദ് കിഷനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വയം സിദ്ധ, അർജയ്, ജയകുമാർ, തലൈവാസൽ വിജയ്, വിനോദിനി, യാമിനി, ധരണി റെഡ്ഡി, ഇളവരശൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന പോലീസ് ഓഫീസർ ആദ്യമായി അന്വേഷിക്കുന്ന കേസും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. സാത്താൻസേവയും അതിന്റെ നിഗൂഢതകളും ചിത്രത്തിൽ പറയുന്നുണ്ട്.

ഗിർ മർഫി ഡിഎഫ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഇനിയവൻ പാണ്ഡ്യനാണ് എഡിറ്റിങ്. ദിനേശ് കാശി സ്റ്റണ്ടുകളും സംഗീതം അനീഷ് മോഹനും നിർവഹിച്ചിരിക്കുന്നു. പിബിഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പി ഉകേശ്വരനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

മിഷൻ: ചാപ്റ്റർ 1, ഡെവിൽ, ദി ബോയ്‌സ്, വടക്കുപട്ടി രാമസാമി, ബർത്ത്മാർക്ക്, രണം ആരം തവരേൽ, ഹോട്ട് സ്‌പോട്ട്, ബൂമർ അങ്കിൾ തുടങ്ങിയ തമിഴ് ചിത്രങ്ങളും ആഹാതമിഴിൽ റിലീസ് ചെയ്തിട്ടുണ്ട്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി