ENTERTAINMENT

ഓണത്തിരക്കിൽ പെടാനില്ല, റീറിലീസ് തീയതി മാറ്റി 'പാലേരി മാണിക്യം'; പുതുക്കിയ തീയതി അറിയിച്ച് നിർമാതാക്കൾ

അടുത്തിടെ റീറിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയതിന് പിന്നാലെയാണ് 'പാലേരി മാണിക്യം' വീണ്ടും തീയറ്ററിലെത്താൻ തയ്യാറെടുക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളുടെ റീറിലീസിന് പിന്നാലെ മമ്മൂട്ടി-രഞ്ജിത്ത് ചിത്രം 'പാലേരി മാണിക്യം' വീണ്ടും റിലീസിങ്ങിനൊരുങ്ങുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയായ സെപ്തംബർ 20 ൽ നിന്ന് ഒക്ടോബർ 4 ലേക്ക് റിലീസ് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു. അടുത്തിടെ റീറിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയതിന് പിന്നാലെയാണ് 'പാലേരി മാണിക്യം' വീണ്ടും തീയറ്ററിലെത്താൻ തയ്യാറെടുക്കുന്നത്. പക്ഷേ ഓണച്ചിത്രങ്ങളായെത്തിയ 'കിഷ്കിന്ധാ കാണ്ഡ'വും 'അജയന്റെ രണ്ടാം മോഷണ'വും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ ഇടയിലെ റിലീസ് ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം സമ്മാനിക്കില്ലെന്നാണ് വിലയിരുത്തൽ. അതിനാലാവാം അടുത്ത മാസം ആദ്യ വാരത്തിലേക്ക് ചിത്രത്തിന്റെ റിലീസ് വൈകിപ്പിച്ചത്.

മമ്മൂട്ടി മൂന്നു വേഷങ്ങളിൽ എത്തി വൻ വിജയമായ 'പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' ഇത്തവണ ഏറ്റവും പുതിയ ശബ്ദസാങ്കേതിക മികവോടെ 4k അറ്റ്മോസ് പതിപ്പായാവും റിലീസിനെത്തുക. 2009-ൽ അനേകം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു പാലേരി മാണിക്യം. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി എത്തിയപ്പോൾ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ശ്വേത മേനോനും സ്വന്തമാക്കി.

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ. കഥ-ടി പി രാജീവൻ. മഹാ സുബൈർ, ഏ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ