jestin james
ENTERTAINMENT

പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം നിരൂപക പ്രശംസയും; 'പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിജു വിൽസനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം 'പഞ്ചവത്സരപദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വാരം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും ലഭിച്ച ചിത്രത്തിന് രണ്ടാം വാരത്തിലും മികച്ച ടിക്കറ്റ് ബുക്കിങ്ങാണ് കേരളത്തിൽ ലഭിക്കുന്നത്.

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ കെ.ജി.അനിൽകുമാറാണ് ചിത്രത്തിന്റെ നിർമ്മാണം. സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ ആണ് സംഗീതം നിർവഹിച്ചത്.

കൃഷ്ണേന്ദു എ മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ ആൽബി, എഡിറ്റിങ് കിരൺ ദാസ്, ആർട്ട് ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്സ് മാഫിയാ ശശി, വസ്ത്രാലങ്കാരം വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ ജിനുപി കെ, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്‌സ് സിനോയ് ജോസഫ്

വി എഫ് എക്‌സ് അമൽ, ഷിമോൻ എൻ എക്‌സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പി ആർ ഓ പ്രതീഷ് ശേഖർ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും