ENTERTAINMENT

ഒളിവിൽ പോയതിന്റെ കാരണം വെളിപ്പെടുത്തും; 'പാപ്പച്ചൻ ഒളിവിലാണ്' വ്യത്യസ്ത പ്രൊമോഷനുമായി സൈജു കുറുപ്പ്

ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

പാപ്പച്ചൻ ഒളിവിലാണ് സിനിമയ്ക്കായി വ്യത്യസ്ത പ്രേമോഷനുമായി നടൻ സൈജു കുറുപ്പ്. ഏവരുടേയും ശ്രദ്ധ ആകർഷിച്ച പോസ്റ്ററുകൾക്കും ടീസറിനും ട്രെയിലറുകൾക്കും പാട്ടുകൾക്കും പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പുതിയ പ്രമോഷനുമായെത്തിയിരിക്കുന്ന്. നാളെ ചിത്രം തീയേറ്ററിൽ എത്തുന്നതിന് മുന്നോടിയായാണ് താരം ഫേസ്ബുക്ക് ലൈവിൽ എത്തിയത്

''ഞാൻ നാട്ടുകാരുടെ കയ്യിൽ നിന്ന് കടം വാങ്ങി ഒളിച്ചു നടക്കുന്നുവെന്നാണ് ആരോപണം. എന്നാൽ അത് തെറ്റാണ്. കടം വാങ്ങിയിട്ടില്ല. ഇതിൽ ഒളിവിലായിരുന്നു എന്ന കാര്യം മാത്രമാണ് സത്യം. എന്നാൽ ആരെ പേടിച്ചാണ് ഒളിവിൽ പോയതെന്ന് ഉടനെ ലൈവിൽ വന്ന് പറയുന്നതായിരിക്കും'' - സൈജു പറയുന്നു. തത്കാലം സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ലെന്നും കാഞ്ഞിരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റ് സിനിമയെടുക്കാൻ നോക്കുകയാണെന്നും താരം ലൈവിൽ പറയുന്നു.

പാപ്പച്ചൻ എന്ന ഒരു നാട്ടിൻപുറത്തുകാരനായാണ് സൈജു ചിത്രത്തിലെത്തുന്നത്. പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിന്റോ സണ്ണിയാണ്. ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഔസേപ്പച്ചനാണ് സംഗീതം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ