ENTERTAINMENT

ബോക്‌സോഫീസിനെ തൂക്കിയടിച്ച്‌ പഠാൻ; 950 കോടിയും കടന്ന് ചിത്രം

ആദ്യദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ

വെബ് ഡെസ്ക്

ബോക്സ്ഓഫീസിൽ പഠാന്റെ കുതിപ്പ് തുടരുന്നു. ചിത്രം റിലീസായി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ ഇതിനോടകം ചിത്രം 950 കോടിയാണ് നേടിയിരിക്കുന്നത്. ഈ ആഴ്ച തന്നെ 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും. അവിശ്വസനീയമാം വിധം മുന്നേറുന്ന ചിത്രം ഞായറാഴ്ച മാത്രം 12.50 കോടിയാണ് കളക്ഷൻ നേടിയത്. 2023 ജനുവരി 25 ന് റിലീസ് ചെയ്ത പഠാൻ ഹിന്ദി സിനിമയിലെ നിരവധി റെക്കോർഡുകളാണ് ഇതിനോടകം തകർത്തത്.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബോക്സ് ഓഫീസിൽ പഠാൻ തരംഗമായത്. നേരത്തെ ബോക്സ് ഓഫീസ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 18 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 897 കോടി കളക്ഷൻ നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 200, 300, 400 കോടി ക്ലബ്ബുകൾ പിന്നിട്ട് 900 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ. 53 കോടിയിലേറെ നേടിയ കെജിഎഫ് 2വിന്റെ ഹിന്ദി റെക്കോർഡ് ആണ് പഠാൻ തകർത്തത്. ഹിന്ദി പതിപ്പിൽ നിന്ന് മാത്രമായി 486.25 കോടി നേടിയ പഠാൻ ബാഹുബലിയുടെ രണ്ടാം പതിപ്പിന്റെ റെക്കോർഡ് തകർക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. 500 കോടി പിന്നിട്ടാൽ നേട്ടം കൊയ്യുന്ന ആദ്യ ബോളിവുഡ് ചിത്രവുമാകും പഠാൻ. ഹിന്ദി പതിപ്പിൽ നിന്നും ബാഹുബലി വാരിയത് 511 കോടിയാണ്. ഹിന്ദിയിൽ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെയും പഠാൻ മറികടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം. ഒപ്പം ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനവും ഇനി പഠാന് സ്വന്തം.

ജനുവരി 25ന് ലോകമെങ്ങും പ്രദർശനമാരംഭിച്ച ചിത്രം ഇന്ത്യയിൽ മാത്രം 4500 ലേറെ സ്ക്രീനുകളിലും ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലായെത്തിയത്. നാല് വ‍ഷത്തെ ഇടവേളയ്ക്ക് ശേഷം വമ്പൻ ഹിറ്റുമായി ബോളിവുഡിന്റെ കിങ് ഖാനെത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചെന്നതിന്റെ തെളിവാണ് ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് പിന്നാലെയും തിയേറ്ററുകളിലേക്കുള്ള ആരാധകരുടെ ഒഴുക്ക്. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരെ കൂടാതെ അശുതോഷ് റാണ, ഗൗതം റോഡ്, ഡിംപിൾ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം