ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ചരിത്രമാക്കി ഷാരൂഖ് ഖാൻ. പഠാൻ 1000 കോടി ക്ലബിൽ ഇടം നേടി. 27 ദിവസം കൊണ്ടാണ് ചിത്രം റെക്കോർഡ് കളക്ഷൻ നേടിയിരിക്കുന്നത് . ആഗോള ബോക്സ് ഓഫീസ് കളക്ഷനിലാണ് ചിത്രം 1000 കോടി നേടിയത്
പഠാന്റെ വിജയം ഹിന്ദി സിനിമാ വ്യവസായത്തെ സംബന്ധിച്ച് മനോഹരമാണെന്ന് യാഷ് രാജ് ഫിലിംസ് വിതരണ വിഭാഗം മേധാവി രോഹിത് മൽഹോത്ര ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസ് അടക്കി വാഴുന്ന പഠാൻ ഇന്ത്യൻ കളക്ഷനിൽ ആദ്യമായി 500 കോടി നേടുന്ന ചിത്രമെന്ന ഖ്യാതി നേരത്തെ നേടിയിരുന്നു . തുടർന്ന് ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം മുതൽ പഠാന്റെ ടിക്കറ്റ് നിരക്ക് 110 രൂപയായി കുറച്ചിട്ടുണ്ട്. ഈ മാസം 20 മുതൽ 23 വരെ പഠാൻ വീക്ക് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കുകൾ കുറച്ചത് .
ദീപിക പദുകോൺ ആണ് ചിത്രത്തിലാണ് നായിക . ജോൺ എബ്രഹാമാണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. സൽമാൻ ഖാനും അതിഥി വേഷത്തിലെത്തുന്നു. തുടർച്ചയായ പരാജയങ്ങളിൽ കടുത്ത വിമർശനം നേരിട്ടു കൊണ്ടിരുന്ന ബോളിവുഡിന് വലിയ ആശ്വാസമാണ് പഠാന്റെ വിജയം നൽകുന്നത് . അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഷാരൂഖിന്റെ അടുത്ത ചിത്രം