ENTERTAINMENT

'അപ്പന്' ശേഷം പോളി വിത്സനും ജോസഫ് ചിലമ്പനും; 'അച്യുതന്റെ അവസാന ശ്വാസം' അണിയറിൽ ഒരുങ്ങുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മധ്യവയസ്കനും കിടപ്പുരോഗിയുമായ അച്യുതൻ്റെ ജീവിതം പറയുന്ന ചിത്രം 'അച്യുതൻ്റെ അവസാന ശ്വാസം' ഒരുങ്ങുന്നു. 'അപ്പന്' ശേഷം പോളി വിത്സനും ജോസഫ് ചിലമ്പനും പ്രാധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനിൽ കെ ശിവറാമും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.

മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്യുതനായി എത്തുന്നത്. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ അജയ് ആണ്.

ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കിടപ്പുരോഗിയാണ് അച്യുതൻ. കോവിഡ്-19 ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും തുടർന്ന് ഓക്സിജൻ ക്ഷാമം അച്യുതൻ്റെ ജീവിത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. തരുൺ സുധാകരന്റേതാണ് ക്യാമറ, മിലൻ ജോൺ ആണ് സം​ഗീതസംവിധാനം. അശ്വിൻ നെരുവമ്പ്രം ആണ് എഡിറ്റിങ്. മജിനു പി.കെ ആർട്ടും സുബിൻ കട്ടപ്പന മേക്കപ്പും നിർവ്വഹിക്കുന്നു. സാബു പ്രെസ്റ്റോയും അഖിൽ രാജുമാണ് ഗാനരചന, സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും