GAUBA
ENTERTAINMENT

ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും; ശ്രീനാഥ് മാപ്പ് പറഞ്ഞെന്ന് പരാതിക്കാരി

വെബ് ഡെസ്ക്

അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കുന്നു . തന്റെ പോരാട്ടം ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെ ആയിരുന്നില്ലെന്നും തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുമ്പോഴും പ്രതികരിക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയായിരുന്നെന്നും പരാതിക്കാരി പറയുന്നു. താന്‍ പരാതിപ്പെട്ടതു കൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ ഇത്രയേറെ ചര്‍ച്ചകളുണ്ടായതും ശ്രീനാഥ് മാപ്പ് അപേക്ഷിച്ചതും. സംഭവത്തിന് ശേഷമെങ്കിലും ശ്രീനാഥ് ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ തയാറാകാത്ത സാഹചര്യത്തിലാണ് പരാതി കൊടുക്കേണ്ടി വന്നത് . abuse is normal എന്ന മനോഭാവം അംഗീകരിക്കാനാകാത്തതു കൊണ്ടാണ് പരാതിയുമായി മുന്നോട്ടു പോയത് .

അവതാരക പരാതി പിന്‍വലിച്ചാലും സ്ത്രീത്വത്തെ അപമാനിച്ചെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ശ്രീനാഥ് ലഹരി ഉപയോഗിക്കാറുണ്ടോ എന്നതില്‍ പോലീസ് ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലവും വരാനുണ്ട്. ഈ സാഹചര്യത്തില്‍ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഹൈക്കോടതിയെ സമീപിക്കും. പരാതി ഇല്ലെന്ന അവതാരകയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രോമഷന്‍ പരിപാടിക്കിടെ ശ്രീനാഥ് അവതാരകയോട് മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതാരകയോടും ചാനല്‍ അധികൃതരോടും മാപ്പ് പറഞ്ഞെങ്കിലും ശ്രീനാഥ് ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായില്ല . തുടര്‍ന്ന് അവതാരകയുടെ പരാതിയില്‍ കേസെടുത്ത മരട് പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. അവതാരകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരത്തിന് താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട് .പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് പരാതിക്കാരിയോട് ക്ഷമ ചോദിച്ചിരുന്നു

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്