പൊന്നിയിന്‍ സെല്‍വന്‍ 
ENTERTAINMENT

'പക നാടിനെ ഒന്നാകെ ചൂഴ്ന്നു, കടല്‍ കൊടുങ്കാറ്റില്‍ ഉയര്‍ന്നു'; വിസ്മയിപ്പിക്കാന്‍ പൊന്നിയൻ സെൽവൻ- ട്രെയ്‌ലർ

ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തും

വെബ് ഡെസ്ക്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ' പൊന്നിയിന്‍ സെല്‍വന്‍ '. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും ഒപ്പം ഗാനങ്ങളും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ് സൂപ്പര്‍താരങ്ങളായ കമലഹാസനും രജനീകാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കിയത്.

അതേ സമയം ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. തിയേറ്ററില്‍ റിലീസ് ചെയ്തതിനു ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യും എന്നാണ് പുറത്തുവരുന്ന വിവരം.

വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ് , കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി മണിരത്‌നം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ആറു ഭാഷകളിലായാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. മണിരത്നവും കുമാരവേലുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതസംവിധാനം. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ