ENTERTAINMENT

'മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു'; തുറന്ന് പറഞ്ഞ് കമൽഹാസൻ

പൊന്നിയിൻ സെൽവൻ 2വിൻ്റെ ഓഡിയോ ആൻ്റ് ട്രയിലർ ലോഞ്ച് വേദിയിലാണ് കമൽ ആഗ്രഹം പ്രകടിപ്പിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗം റിലീസിന് തയാറാടെക്കുന്നതിനിടെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞ് കമൽഹാസൻ. പൊന്നിയിന്‍ സെല്‍വന്‍ 2 വിന്റെ ഓഡിയോ ആന്റ് ട്രെയിലര്‍ ലോഞ്ചിലാണ് കമല്‍ ആഗ്രഹം വെളിപ്പെടുത്തിയത്.

''നല്ല സിനിമകള്‍ നല്‍കുക എന്നത് ജോലിയല്ല, നമ്മുടെ കടമയാണ്. നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഈ സിനിമ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല. ശബ്ദത്തിലൂടെയെങ്കിലും ഈ സിനിമയുടെ ഭാഗമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനാണ് സിനിമയിൽ ചരിത്രം പറയുന്ന ഭാഗത്ത് ശബ്ദം കൊടുത്തതെ'' ന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.

പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രം തിരശീലയില്‍ എത്തിച്ച സംവിധായകന്‍ മണിരത്‌നത്തിനോടുള്ള സ്നേഹവും കമൽ പ്രകടിപ്പിക്കുകയുണ്ടായി.

''മണിരത്‌നത്തിനോട് എല്ലാവര്‍ക്കും അസൂയയാണ്. ഞാനും അതില്‍ ഒരാളാണ്. ഇത്തരം ഒരു സിനിമ ചെയ്യ്തതിന് തമിഴ് സിനിമ മാത്രമല്ല, ഇന്ത്യന്‍ സിനിമ തന്നെ അദ്ദേഹത്തെ പുകഴ്ത്തി പറയും"

1987 ൽ പുറത്തിറങ്ങിയ 'നായകനാ'ണ് കമൽഹാസനും മണിരത്നവും ഒരുമിച്ച ഏക സിനിമ. ചെന്നൈയിൽ നിന്ന് ബോംബെയിലെത്തുന്ന യുവാവ് അധോലോക നായകനായി മാറുന്ന കഥയാണ് ചിത്രം പറഞ്ഞത്. കമൽഹാസനെ സൂപ്പർ സ്റ്റാർഡത്തിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു നായകൻ. എന്നാൽ പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

അടുത്ത വർഷം ആരംഭിക്കുമെന്ന് കരുതുന്ന ഒരു കമൽ ചിത്രം മണിരത്നം പ്രഖ്യാപിച്ചിട്ടുണ്ട്. അത് സംഭവിച്ചാൽ 37 വർഷത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാകും അത് .

തമിഴ് -മലയാളം സിനിമയിൽ നിന്നുള്ള വമ്പൻ താരനിര അണിനിരന്ന ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ ആദ്യഭാഗം വൻ വിജയമായതിന് പിന്നാലെ രണ്ടാമത്തെ ചിത്രവും റിലീസിനെത്തുകയാണ്. ഏപ്രിൽ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുക

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി