ENTERTAINMENT

ബാഹുബലിയെ മറികടക്കാൻ സലാർ; ഇംഗ്ലീഷ് പതിപ്പും ആലോചനയിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളം , തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ സലാർ. പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന സലാർ പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്തത്. എന്നാൽ ചിത്രം ലോകോത്തര തലത്തിൽ റിലീസ് ചെയ്യുന്നതിനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്ക് , കന്നഡ ,മലയാളം , തമിഴ്, ഹിന്ദി പതിപ്പിന് പുറമെ ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സാങ്കേതിക തികവിൽ ചിത്രീകരിച്ചിരിക്കുന്ന സലാർ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്നതാണെന്ന വിലയിരുത്തലിൽ കൂടിയാണ് ഇംഗ്ലീഷ് പതിപ്പൊരുക്കുന്നതെന്നാണ് സൂചന. ചിത്രം സെപ്റ്റംബറിൽ തീയേറ്ററുകളിലെത്തും.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ രണ്ട് ചിത്രങ്ങളും ( സഹോ, രാധേ ശ്യാം) ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ സലാർ പ്രഭാസിന് ഏറെ നിർണയാകമാണ്. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ

ശ്രുതി ഹാസനാണ് നായിക. കാന്താര, കെജിഎഫ് ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് നിർമ്മാണം. ഏപ്രിൽ അവസാനം ചിത്രീകരണം പൂർത്തിയാകുന്ന സലാർ സെപ്റ്റംബർ 28 ന് തീയേറ്ററുകളിലെത്തും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?