ENTERTAINMENT

പ്രഭാസിന്റെ സലാർ അടുത്ത വർഷം സെപ്തംബറില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കള്‍

കെജിഎഫ്-ബാഹുബലി അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാനവേഷത്തില്‍

വെബ് ഡെസ്ക്

പ്രഭാസ് നായകനാക്കുന്ന പാൻ ഇന്ത്യൻ ചിത്രം സലാറിന്റെ റിലീസ് തീയതി പുറത്തുവിട്ട് കെ ജി എഫ് നിർമ്മാതാക്കൾ. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പാൻ ഇന്ത്യന്‍ ചിത്രമായ സലാർ 2023 സെപ്തംബറില്‍ പ്രേക്ഷകർക്ക് മുന്നിലെത്തുംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സലാറിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി ചിത്രീകരിച്ച മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടന്‍ തുടങ്ങുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും. അടുത്ത വർഷം സെപ്റ്റംബർ 28ന് സലാര്‍ തീയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫ്രാഞ്ചൈസികളായ ബാഹുബലിയുടെയും കെജിഎഫിന്റെയും ഒത്തുചേരലാണ് സലാർ. ഹോംബാലെ ഫിലിംസ്, കെജിഎഫിന്റെ നിർമ്മാതാക്കൾ, കെജിഎഫിന്റെ സംവിധായകൻ, കെജിഎഫിന്റെ സാങ്കേതിക വിദഗ്ധർ, ബാഹുബലിയിലെ നായകൻ എന്നിവർ ആദ്യമായി ഒന്നിക്കുന്നതിലോടെ 2023 ൽ മറ്റൊരു ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണ് സാലറിലൂടെ ആരാധകർ. 400 കോടിക്ക് മുകളിലാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ