ENTERTAINMENT

വമ്പൻ റിലീസിനൊരുങ്ങി പ്രഭാസിന്റെ സലാർ; ലോകത്താകെ അയ്യായിരത്തിലേറെ സ്ക്രീനുകളിൽ പ്രദർശനം

സെപ്റ്റംബർ 28 നാണ് ചിത്രം റിലീസ് ചെയ്യുക.

എന്റർടെയ്ൻമെന്റ് ഡെസ്ക്

റിലീസിന് മുൻപ് തന്നെ റെക്കോർഡ് നേട്ടവുമായി പ്രഭാസ് ചിത്രം സലാർ. ലോകമെമ്പാടുമുള്ള 5000-ത്തിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. വടക്കേ അമേരിക്കയിൽ മാത്രം 1980-ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് സലാറിന്റെ വിദേശ വിതരണ കമ്പനികളിലൊന്നായ പ്രത്യാംഗിര സിനിമാസ് ട്വിറ്ററിൽ അറിയിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

ബാഹുബലി 1, 2 ചിത്രങ്ങളുടെയും ആർആർആറിന്റെയും ലോകമെമ്പാടുമുള്ള വൻ വിജയത്തിന് ശേഷം, ആഗോളതലത്തിൽ വൻ പ്രതീക്ഷയോടെ റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് സലാർ. സെപ്തംബർ 27 ന് യുഎസിൽ റിലീസ് ചെയ്യുന്ന സലാറിന് ഇതിനുമുമ്പ് മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത അത്രയും സ്ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രം 28 നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുക

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ബാ​ഹുബലിയുടെ ഒന്നും രണ്ടും ചിത്രങ്ങളുടെ വിജയത്തിന് ശേഷം പ്രഭാസ് അഭിനയിച്ച ചിത്രങ്ങളൊന്നും തന്നെ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. സഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങൾക്ക് ശേഷം, ഒടുവിൽ പുറത്തിറങ്ങിയ ആദിപുരുഷും പ്രേക്ഷക പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിരുന്നു. അതേസമയം, പാൻ ഇന്ത്യൻ റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിൽ, പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി ചിത്രീകരിച്ച മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ, തെലുങ്ക് , കന്നഡ ,മലയാളം , തമിഴ്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ആയിരിക്കും ബി​ഗ് സ്ക്രീനിൽ എത്തുക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റെ തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‌രൂര്‍. ചിത്രം ഇന്ത്യയിൽ സെപ്റ്റംബർ 28 ന് റിലീസ് ചെയ്യും. കാന്താര, കെജിഎഫ് ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ ബഡ്ജറ്റ് 400 കോടിക്ക് മുകളിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ