ENTERTAINMENT

'വർഷങ്ങൾക്ക് ശേഷം' ദാസന്റെയും വിജയന്റെയും ചെന്നൈ ജീവിതം സിനിമയാക്കാൻ വിനീത്; ഹൃദയം കോമ്പോയ്ക്കൊപ്പം ധ്യാനും നിവിനും

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും, കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ ആണിത്. ഇന്ന് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.

വൈശാഖ് സുബ്രമണ്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമാ പ്രഖ്യാപനമുണ്ടായത്. സിനിമയുടെ സംവിധായകനായ വിനീത് ശ്രീനിവാസനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി.

'പ്രിയപ്പെട്ട ഒരുപാട് പേരൊടൊപ്പം ഒന്നിച്ചൊരു സിനിമ,സംവിധായകനെന്ന നിലയില്‍ എന്റെ ആറാമത്തെ സിനിമ'. വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെറിലാന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ നിവിന്‍ പോളിയുമുണ്ടാകും.

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു ഹൃദയം

മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ചെന്നൈ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ളതാകും ചിത്രത്തിന്റെ പ്രമേയം. ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു ഹൃദയം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നിട്ട് കൂടി ഹൃദയത്തിന് തീയേറ്ററില്‍ മികച്ച വിജയം നേടാനായി. ഈ വിജയം എല്ലാവരും വീണ്ടും ഒന്നിക്കുന്ന സിനിമയിലും പ്രതീക്ഷിക്കുകയാണ് അണിയറ പ്രവർത്തകർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ