ENTERTAINMENT

ബാക്കി കഥ പറയാൻ സച്ചിനും റീനുവും വീണ്ടുമെത്തുന്നു; 'പ്രേമലു 2' പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരളവും കടന്ന് മറുനാട്ടിലും വിജയക്കുതിപ്പ് നടത്തി തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. പ്രേമലു വിജയാഘോഷത്തിലാണ് രണ്ടാം ഭാഗം സംവിധായകൻ ഗിരീഷ് എ ഡി പ്രഖ്യാപിച്ചത്. ചിത്രത്തിലെ നസ്ലിൻ, മമിത ബൈജു എന്നിവർ ഉൾപ്പെടെയുള്ള പ്രധാന അഭിനേതാക്കളും നിർമാതാക്കളായ ഫഹദ് ഫാസിലും ദിലീഷ് പോത്തനും പിന്നണി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദിലീഷ് പോത്തനും സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചു.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് പ്രേമലു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മൗത് പബ്ലിസിറ്റിയിലൂടെ സൂപർ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിൽ ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്.

നസ്ലിൻ അവതരിപ്പിച്ച സച്ചിൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട് പോകുന്നത്. നർമത്തിൽ ചാലിച്ച രംഗങ്ങളും പാട്ടുകളുമെല്ലാം ആളുകൾ ഏറ്റെടുക്കുകയായിരുന്നു. നസ്ലിൻ സച്ചിനായി എത്തിയപ്പോൾ റീനുവായത് മമിത ആയിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം റീനു ഇഷ്ടം പറയുന്ന ദിവസം തന്നെയാണ് സച്ചിൻ യുകെയിലേക്ക് പോവുന്നത്. അതോടെ റീനുവും സച്ചിനും 'ലോങ് ഡിസ്റ്റൻസ്' റിലേഷൻഷിപ്പിലാവുന്നു. റീനു- സച്ചിൻ പ്രണയത്തിനു എന്തു സംഭവിക്കും എന്നൊക്കെയുള്ള കാര്യം പ്രേക്ഷകർക്കു വിട്ടുകൊടുത്താണ് ചിത്രം അവസാനിക്കുന്നത്.

വൻ വിജയം നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. വൻ വിജയം നേടിയതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഫെസ്‌ബുക്ക് പോസ്റ്റിലൂടെ ഒരു പ്രേക്ഷകൻ എഴുതിയ പ്രേമലു 2ന്റെ കഥ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

എസ് എസ് രാജമൗലി, പ്രിയദർശൻ അടക്കമുള്ള പ്രമുഖ സംവിധായകരും ശിവകാർത്തികേയൻ, മഹേഷ് ബാബു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും