ENTERTAINMENT

ഋഷബ് ഷെട്ടിയുടെ കന്നട ചിത്രം കാന്താരാ മലയാളത്തിലേക്കെത്തിച്ച് പൃഥ്വിരാജ്

വെബ് ഡെസ്ക്

മലയാളത്തിലേക്ക് വീണ്ടും ഒരു മൊഴിമാറ്റ ചിത്രം എത്തുകയാണ്. ഋഷബ് ഷെട്ടി നായകനായ കന്നട ചിത്രം 'കാന്താര' മലയാളത്തിലേക്ക് എത്തിക്കുന്നത് പൃഥ്വിരാജാണ്. ചിത്രത്തിന്‍റെ കന്നട പതിപ്പ് കണ്ടതിന് ശേഷം എനിക്കിത് ചെയ്യാതിരിക്കാനായില്ല എന്നാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്. കാന്താര മലയാളത്തിലേക്ക് എത്തുകയാണെന്നും, കേരളത്തിലെ തീയറ്ററുകളിലുടനീളം റിലീസ് ചെയ്യുന്ന ചിത്രം ആരും കാണാതെ പോകരുതെന്നും ട്വീറ്റിലുണ്ട്.

സെപ്റ്റംബര്‍ മുപ്പതിന് കന്നടയില്‍ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക പ്രശംസ നേടുകയുണ്ടായി. കന്നട സൂപ്പര്‍താരങ്ങളായ കിച്ച സുധീപ് തുടങ്ങി രക്ഷിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ സിനിമോടുളള ഇഷ്ടം പ്രകടിപ്പിച്ചത്. മലയാളത്തിലേക്കുള്ള ചിത്രത്തിന്‍റെ മൊഴിമാറ്റം അറിയിക്കുന്നതിന് മുമ്പെ പൃഥ്വിരാജ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രത്തിനെയും സംവിധായകനെയും നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിനെയും പ്രശംസിച്ചിരുന്നു.

കാന്താര ഒരു അഭിമാനകരമായ സിനിമാ നേട്ടമാണ്. ഋഷബ് ഷെട്ടി ക്യാമറയ്ക്കു മുമ്പിലും പിന്നിലും ഒരു സമ്പൂര്‍ണ പ്രതിഭയാണ്. എത്ര അത്ഭുതകരമായ ഉള്ളടക്കങ്ങളുടെ പോര്‍ട്ട് ഫോളിയോ ആണ് നിങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് വഴിനയിക്കുന്നതിന് നന്ദി എന്നും പൃഥ്വിരാജ് ചിത്രത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

കെജിഎഫ് എന്ന ബിഗ്ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് കാന്താരയും നിര്‍മിച്ചിരിക്കുന്നത്. ഋഷബ് ഷെട്ടി് തിരകഥയും സംവിധാനവും നിര്‍വഹിക്കുന്ന കാന്താര ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. കര്‍ണാടകയിലെ കേരാടി പശ്ചാത്തലം ആക്കിയ ചിത്രം ഡിആര്‍എഫ്ഓ ഉദ്യേഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന കമ്പള ചാമ്പ്യന്‍റെ കഥയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?