ENTERTAINMENT

വീണ്ടും സിനിമാ തിരക്കിലേക്ക്; വിശ്രമം പൂര്‍ത്തിയാക്കി പൃഥ്വിരാജ്

വെബ് ഡെസ്ക്

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് വിശ്രമിത്തിലായിരുന്ന നടന്‍ പൃഥ്വിരാജ് വീണ്ടും സിനിമാ തിരക്കിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എമ്പുരാന്റെ ലൊക്കേഷന്‍ സന്ദര്‍ശനത്തിനെത്തിയ പൃഥ്വിരാജിന്റെ പുതിയ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇക്കഴിഞ്ഞ ജൂണിലായിരുന്നു പൃഥ്വിരാജിന് പരുക്കേറ്റത്.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് വീണ്ടും സിനിമാ തിരക്കിലേക്ക് കടക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി തയ്യാറാക്കിയ സെറ്റിലേക്കായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സന്ദര്‍ശനം. ചിത്രത്തിന് വേണ്ടി ഒരു ഹെലികോപ്റ്റര്‍ സെറ്റിടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വര്‍ക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തി തിരിച്ച് പോകുന്ന വീഡിയോയാണിപ്പോൾ ശ്രദ്ദേയമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന എക്സ് പേജാണ് വീഡിയോ പങ്കുവച്ചത്.

മോഹൻലാൽ, ടൊവീനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ലൂസിഫർ മലയാളത്തിൽ ആദ്യമായി നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്.

എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ചിത്രം പറയുന്നത് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പഴയ കാലമോ പുതിയ കാലമോ എന്നതിനെ കുറിച്ചും വ്യക്തതയില്ല. എന്നാല്‍ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?