ENTERTAINMENT

'ഇത് കരുത്തുറ്റ വില്ലൻ': പൃഥ്വിരാജിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി 'ബഡേ മിയാൻ ചോട്ടെ മിയാൻ' അണിയറ പ്രവർത്തകർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മികച്ച അഭിപ്രായങ്ങള്‍ നേടി പൃഥ്വിരാജിൻ്റെ ആടുജീവിതം തീയേറ്ററുകള്‍ നിറഞ്ഞ് പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ കഠിന പ്രയത്നങ്ങളുടെ ഫലം തന്നെയാണ് സിനിമ. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജിൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇതുവരെ കാണാത്ത റോളിലാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമീപകാല ട്രെയിലറും ഇപ്പോൾ റിലീസായിരിക്കുന്ന പോസ്റ്ററും നിഗൂഢമായ എതിരാളിയെയാണ് അനാവരണം ചെയ്യുന്നു.

ഏറെ തീവ്രതയുള്ള പോസ്റ്റർ മായാത്ത മുദ്ര പതിപ്പിക്കുന്ന ഒരു കഥാപാത്രത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിൻ്റെ ഒരു നേർക്കാഴ്ച മാത്രമാണ് ഈ പോസ്റ്റർ.

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുൻപ് ഇറങ്ങിയ ടീസർ ആരംഭിക്കുന്നത്.

ഇത് ആദ്യമായാണ് അക്ഷയും ടൈഗർ ഷ്റോഫും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ അവതരിപ്പിക്കുന്നത്.

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം.

വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഏപ്രിൽ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും