ENTERTAINMENT

മാള്‍ട്ടി മേരി ആദ്യമായി ഇന്ത്യയില്‍; പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മകൾക്കൊപ്പം മുംബൈയിലെത്തി

ജോനാസ് സഹോദരങ്ങളുടെ 'വോക്ക് ഓഫ് ഫെയിം' ചടങ്ങിലാണ് പ്രിയങ്ക ആദ്യമായി മകളെ പരിചയപ്പെടുത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവായ പോപ് സൂപ്പര്‍സ്റ്റാര്‍ നിക് ജോനാസും മകള്‍ മാള്‍ട്ടി മേരിക്കൊപ്പം മുബൈയിലെത്തി. മാള്‍ട്ടിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇന്ന് ഉച്ചയ്ക്കാണ് താരം മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് മകള്‍ക്കൊപ്പം ഇരുവരും ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.

2022 ജനുവരിയാലാണ് പ്രിയങ്കയും നിക് ജോനാസും സറോഗസിയിലൂടെ 'പെണ്‍കുഞ്ഞിൻ്റെ' മാതാപിതാക്കളായത്. ജോനാസ് സഹോദരങ്ങളുടെ 'വോക്ക് ഓഫ് ഫെയിം' ചടങ്ങിലാണ് പ്രിയങ്ക ആദ്യമായി മകളെ പരിചയപ്പെടുത്തിയത്. അതുവരെ മകളുടെ ഇമോജികൾ കൊണ്ട് മറച്ച ചിത്രങ്ങൾ മാത്രമാണ് നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ബ്രിട്ടീഷ് വോഗിന്റെ കവറില്‍ മകള്‍ക്കൊപ്പമെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

2017 ല്‍ നടന്ന മെറ്റ് ഗാല ഫാഷന്‍ ഇവന്റില്‍ വച്ചായിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. പ്രിയങ്ക ചോപ്രയുടെ വരാനിരിക്കുന്ന ലവ് എഗെയ്ന്‍ എന്ന ചിത്രത്തില്‍ നിക്ക് ജോനാസ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ