ENTERTAINMENT

'മാല്‍ട്ടി മേരി ചോപ്ര ജോനാസ്'- മകളെ ആരാധകലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്ക ചോപ്ര

വെബ് ഡെസ്ക്

ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര മകള്‍ 'മാല്‍ട്ടി മേരി ചോപ്ര ജോനാസി'നെ ആരാധക ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി.പൊതു വേദിയിൽ മുമ്പും മകളുമായി പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിൽ ആ കുഞ്ഞുമുഖം ക്യാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കാനാകും വിധം താരം പോസ് ചെയ്തത് ഇക്കുറിമാത്രമാണ്. ജോനാസ് സഹോദരങ്ങളുടെ 'വോക്ക് ഓഫ് ഫെയിം' ചടങ്ങിലാണ് പ്രിയങ്ക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മകളുമായെത്തിയത്. പ്രിയങ്കയ്‌ക്കൊപ്പം ജോനാസ് സഹോദരങ്ങളുടെ ഭാര്യമാരായ ഡാനിയോലെ ജോനാസും സോഫീ ടെര്‍നറും എത്തിയിരുന്നു.

ഒരു വര്‍ഷം മുമ്പാണ് പ്രിയങ്കയും ഭര്‍ത്താവായ പോപ് സൂപ്പര്‍സ്റ്റാര്‍ നിക് ജോനാസും സറോഗസിയിലൂടെ 'പെണ്‍കുഞ്ഞിൻ്റെ' മാതാപിതാക്കളായ വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ മകളും ഒപ്പം ഉണ്ടായിരുന്നു. മകളുടെ മുഖം വെളിപ്പെടുത്താത്ത ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ പലവിധ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു.

മകളെ കുറിച്ചുള്ള മോശം കമന്റുകള്‍ സ്വീകരിക്കാന്‍ കഴിയുന്നതല്ല. തന്നെ കുറിച്ചു ആളുകള്‍ എന്ത് പറഞ്ഞാലും നേരിടാന്‍ സാധിക്കും, എന്നാല്‍ മകളെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിക്കുന്നതാണെന്നും ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറയുകയുണ്ടായി.

ഹോളിവുഡ് സിനിമാ ലോകത്ത് ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മുന്‍ നിര താരമായി മാറിയ പ്രിയങ്ക, ക്വാണ്ടിക്കോ എന്ന ഇംഗ്ലീഷ് സീരിസിലൂടെയാണ് ഹോളിവുഡിലെത്തിയത്. ബേവാച്ച്, ദ മാട്രിക്‌സ് റിസറക്ഷന്‍, ഈസിന്റ് ഇറ്റ് റൊമാന്റിക്, ദ വൈറ്റ് ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡിലും താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?