ENTERTAINMENT

ഈ യാത്ര എളുപ്പമായിരുന്നില്ല ; ഹോളിവുഡിലെ അനുഭവം തുറന്ന് പറഞ്ഞ് പ്രിയങ്ക

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, അമിതാബ് ബച്ചന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഹോളിവുഡിലെത്തിയിട്ടുണ്ടെങ്കിലും ലോകസിനിമയില്‍ തന്റേതായ ഇടം സൃഷ്ടിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മാത്രമെ സാധിച്ചിട്ടുള്ളു. അത് അത്ര എളുപ്പവുമായിരുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ഹോളിവുഡില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒടിടി പ്ലാറ്റ്‌ഫോമുകൾ തരംഗമാകുന്നത് വരെ എന്റെ കഴിവ് മറ്റുള്ളവരെ കാണിക്കുന്നതിനുള്ള അവസരം ഉണ്ടായിരുന്നില്ല . എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ലോകത്തെ അറിയിക്കാനുള്ള വേദികൾ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറി . ഒടിടി പ്ലാറ്റ്‌ഫോമുകൾ വന്നതോടെ ലോക സിനിമകൾ നമ്മുടെ വിരൽ തുമ്പിലെത്തി. അത് വലിയ മാറ്റമാണ്. ഇത്രയും നാള്‍ നമ്മളെ പുറത്ത് നിര്‍ത്തിയിരുന്ന ഒരു വലിയ സിനിമാലോകത്ത് പ്രവേശിക്കാനും അവസരം കണ്ടെത്താനും എന്റെ സഹപ്രവര്‍ത്തകർക്ക് ഇപ്പോൾ സാധിക്കുന്നുവെന്നതിൽ അഭിമാനിക്കുവെന്നും ബ്ലൂംബര്‍ഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നു.

ഹോളിവുഡ് എന്നത് ലോകമെമ്പാടുമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നൊരിടമാണ്. ചൈനീസ്, ജാപ്പനീസ്, സ്പാനിഷ് താരങ്ങളുടെ സാന്നിധ്യം ഹോളിവുഡ്ഡില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയിലെ താരങ്ങള്‍ ഹോളിവുഡിലെത്തുന്നത് വളരെ ചുരുക്കമാണ്. ഇന്ത്യയില്‍ സിനിമയില്‍ നിന്ന് താന്‍ ഹോളിവുഡിലെത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരമായിട്ടായിരുന്നില്ലെന്നും തനിക്ക് അവിടെ ഒന്നില്‍ നിന്ന് തുടങ്ങേണ്ടതായിട്ടുണ്ടായിരുന്നുവെന്നും പ്രിയങ്ക മറ്റൊരു അഭിമുഖത്തില്‍ ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്.

'ക്വാന്‍ഡിക്കോ' എന്ന അമേരിക്കന്‍ ത്രില്ലര്‍ സീരിസിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പിന്നീട് ഡ്വെയിന്‍ ജോണ്‍സണോടൊപ്പം 'ബെയ് വാച്ചിലും', കീനു റീവ്‌സിന്റെ 'ദി മാട്രിക്‌സ് റിസറക്ഷനും' എല്ലാം ഹോളിവുഡ്ഡില്‍ പ്രിയങ്കയുടെ സ്ഥാനം ഉറപ്പിച്ചു. റൂസ്സോ ബ്രദേഴ്‌സിന്റെ ത്രില്ലര്‍ സീരിസായ 'സിറ്റാഡല്‍' ആണ് പ്രിയങ്കയുടേതായി ഓടിടിയില്‍ റിലീസിനൊരുങ്ങുന്നത്. ഗെയിംസ് ഓഫ് ത്രോണ്‍സ് താരം റിച്ചാര്‍ഡ് മെയ്ഡനും സീരിസിലൊരു പ്രധാന വേഷത്തിലെത്തുന്നു. റൊമാന്റിക് കോമഡി ചിത്രമായ 'ലവ് എഗെയിന്‍' ആണ് റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന 'ജീ ലേ സരാ' എന്ന സിനിമയാണ് പ്രിയങ്കയുടെ അടുത്ത ബോളിവുഡ് ചിത്രം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും