ENTERTAINMENT

രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ഒടിടി റിലീസ് വൈകുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ലിസ്റ്റിൻ സ്റ്റീഫൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി അനീഫ് അദാനി സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു 'രാമചന്ദ്ര ബോസ് ആൻഡ് കോ'. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തിട്ട് മാസങ്ങൾ ആയെങ്കിലും ഒടിടിയിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

നിരവധി പേരാണ് ഈ ചിത്രം എന്തുകൊണ്ട് ഒടിടി റിലീസ് ചെയ്യുന്നില്ലെന്ന ചോദ്യമുയർത്തിയത്. ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

ജിഞ്ചർ മീഡിയ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലിസ്റ്റിൻ 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് മനസ് തുറന്നത്. ഒടിടി ബിസിനസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ട ചുമതല സഹനിർമാതാവ് കൂടിയായ നിവിൻ പോളിക്കാണെന്ന് ലിസ്റ്റിൻ പറഞ്ഞു.

ഒടിടി റൈറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും വിലപേശലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ചിത്രത്തിന്റെ തിയറ്റർ റിലീസ് സമയത്ത് ഒടിടി അവകാശവുമായി ബന്ധപ്പെട്ട് ഒരു ഓഫർ ഉണ്ടായിരുന്നു. എന്നാൽ തൃപ്തികരമായ ഒരു ഡീൽ അല്ലാത്തതുകൊണ്ടാണ് അത് ബിസിനസ് ആയി മാറാഞ്ഞതെന്നും ലിസ്റ്റിൻ പറഞ്ഞു.

നിലവിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ചിത്രം വിറ്റിട്ടില്ല. അധികം വൈകാതെ തന്നെ 'രാമചന്ദ്ര ബോസ് ആൻഡ് കോ.' പ്രേക്ഷകർക്കു മുൻപിൽ എത്തുമെന്നും അനുയോജ്യമായ ഒരു കരാർ നടത്തുന്നതിനായിട്ടുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ഗൾഫിൽ ഒരു സംഘം നടത്തുന്ന മോഷണവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന് ആധാരം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിത, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും