ENTERTAINMENT

മതവികാരം വ്രണപ്പെടുത്തി: അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

'ആദിപുരുഷ്' സിനിമ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അണിയറപ്രവർത്തകർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നുമുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിർമാതാവും സംവിധായകനും. അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് ഹർജി സമർപ്പിച്ചത് . എന്നാൽ ഹർജി അടിയന്തര സ്വഭാവമുള്ളതല്ലെന്ന് നിരീക്ഷിച്ച കോടതി, ഹർജി നാളെ പരിഗണിക്കുന്നതിനായി മാറ്റി .

ആദിപുരുഷ് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികളാണ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ച കോടതി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ രൂക്ഷമായി വിമർശിക്കുകയും ഈ മാസം 27 ന് മുൻപ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സംവിധായകനും നിർമാതാവും സംഭാഷണരചയിതാവും സുപ്രീംകോടതിയെ സമീപിച്ചത്.

ആദിപുരുഷ് പോലെയുള്ള സിനിമകൾക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നൽകുന്നത് മണ്ടത്തരമാണെന്നും ഹിന്ദുക്കളുടെ സഹിഷ്ണുത പരീക്ഷിക്കുകയുമാണെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഖുർ ആനോ, ബൈബിളോ അടിസ്ഥാനമാക്കി ഇത്തരത്തിൽ ഒരു സിനിമ ചെയ്താൽ എന്തുസംഭവിക്കുമെന്നറിയാമോ എന്നും കോടതി ചോദിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം