Google
ENTERTAINMENT

പുനീത് രാജ്‌കുമാറിന് മരണാന്തര ബഹുമതിയായി കർണാടകരത്ന

വെബ് ഡെസ്ക്

കഴിഞ്ഞ വർഷം അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിന് മരണാന്തര ബഹുമതിയായി നവംബർ 1 ന് കർണാടകരത്ന നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ്. ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ വാർഷിക സ്വാതന്ത്ര്യദിന പുഷ്പമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക സംസ്ഥാന രൂപീകരണ ദിനമായ നവംബർ ഒന്നിന് പുനീത് രാജ്‌കുമാറിന് പുരസ്‌കാരം നൽകുന്നതിനായി കുടുംബാംഗങ്ങൾ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പൂർണ ബഹുമതിയോടെ പുരസ്‌കാരം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നേടുന്ന പത്താമത്തെയാളാണ് പുനീത് രാജ്‌കുമാർ. ഈ വർഷത്തെ ഫ്ലവർ ഷോ കന്നഡ നടനായ ഡോക്ടർ രാജ്‌കുമാറിനും അദ്ദേഹത്തിന്റെ മകനും നടനുമായ പുനീത് രാജ്‌കുമാറിനും പ്രത്യേക പുഷ്പാഞ്ജലി അർപ്പിച്ചുകൊണ്ടുള്ളതായിരുന്നു.

കന്നഡ സിനിമ ലോകത്തെ പ്രമുഖതാരമായിരുന്ന ഡോ രാജ്‌കുമാറിന്റെ അഞ്ചു മക്കളിൽ ഇളയ മകൻ ആയിരുന്നു പുനീത് രാജ്‌കുമാർ. കഴിഞ്ഞ വർഷം ഒക്ടോബർ 26 നാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചത് . കഴിഞ്ഞ വർഷം നവംബറിൽ കർണാടക ഫിലിം ചേംബേഴ്സ് ഓഫ് കോമേഴ്‌സ് ( കെ എഫ് സി സി ) പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ അന്തരിച്ച നടന് പുരസ്‌കാരം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കർണാടക രത്ന പുരസ്‌കാരം അവസാനമായി ലഭിച്ചത് 2009 ൽ ഡോ. വീരേന്ദ്ര ഹെഗ്ഗഡെക്ക് ആണ്. സാമൂഹ്യ സേവനത്തിനായിരുന്നു പുരസ്കാരം. 1992 കർണാടക രത്ന പുരസ്‌കാരം ആദ്യമായി ലഭിച്ചവരിൽ ഒരാൾ പുനീതിന്റെ പിതാവ് രാജ്‌കുമാർ ആണ് .എസ് നിജലിംഗപ്പ ( രാഷ്ട്രീയം), സി എൻ ആർ റാവു (ശാസ്ത്രം) , ഡോ ദേവി പ്രസാദ് ഷെട്ടി (മെഡിക്കൽ ), ഭീംസെൻ ജോഷി (സംഗീതം) , ശിവകുമാര സ്വാമിജി (സാമൂഹിക സേവനം) , ഡോ ജെ ജവരഗൗഡ (വിദ്യാഭ്യാസവും സാഹിത്യവും) എന്നിവരാണ് അവാർഡിന് അർഹരായ മറ്റുള്ളവർ.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും