ENTERTAINMENT

ഇത് വ്യത്യസ്തമായൊരു പ്രേതപ്പടം; 'പുരുഷപ്രേതം' മാർച്ച് 24ന് സോണി ലിവിൽ

ദർശന രാജേന്ദ്രനും പ്രശാന്ത് അലക്‌സാണ്ടറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന 'പുരുഷപ്രേത'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനു തൊടുപുഴയുടെ കഥയാണ് 'പുരുഷപ്രേതം' എന്ന പേരിൽ സിനിമയാകുന്നത്. അജിത് ഹരിദാസിന്റേതാണ് തിരക്കഥ. ദർശന രാജേന്ദ്രനും പ്രശാന്ത് അലക്‌സാണ്ടറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാല പാർവതി എന്നിവരും സിനിമയിലുണ്ട്. മാർച്ച് 24ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം എത്തുക.

സെബാസ്റ്റ്യൻ എന്ന ധീരനായ സബ് ഇൻസ്‌പെക്ടർ ആണ് കേന്ദ്ര കഥാപാത്രം. സെബാസ്റ്റ്യന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തെ പോലീസ് ഡിപ്പാർട്മെന്റിൽ എല്ലാവർക്കും വിശ്വാസമാണ്. ഒരു അജ്ഞാത മൃതദേഹം കാണാതാകുന്നതോട് കൂടിയാണ് സെബാസ്റ്റ്യന്റെ ജീവിതത്തിൽ പ്രതിസന്ധികൾ തുടങ്ങുന്നത്. പിന്നീട് സെബാസ്റ്റ്യന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും തിരിച്ചറിയലുകളുമാണ് സിനിമയുടെ പ്രമേയം.

മാൻകൈൻഡ് സിനിമാസിന് വേണ്ടി ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക്ക് പോൾ, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജൻ, സജിൻ രാജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ പ്രശാന്ത് അലക്‌സാണ്ടറും ചിത്രത്തിന്റെ നിർമാണ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. ജെയിംസ് ഏലിയ, സഞ്ജു ശിവറാം, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, മനോജ് കാന, സുർജിത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശർമ, സുധ സുമിത്രൻ, നിഖിൽ പ്രഭാകർ, ശ്രീനാഥ് ബാബു, അർച്ചന സുരേഷ്, ശ്രീജിത്ത് ബാബു, പൂജ മോഹൻരാജ്, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ഗോപൻ മങ്ങാട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം