ENTERTAINMENT

'സംഭവിച്ചത് ഗുരുതരമായ പിഴവ്, അത്ഭുതത്തിന് കാത്തിരിക്കുക': 'മറക്കുമാ നെഞ്ചം' മുടങ്ങിയതില്‍ എ ആർ റഹ്‌മാൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

എ ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചം' എന്ന ഷോയുടെ സംഘാടനത്തിൽ സംഭവിച്ച വീഴ്ചയോട് പ്രതികരണവുമായി എ ആർ റഹ്മാൻ. പരിപാടി കാണാൻ എത്തിയ ആളുകളുടെ തിരക്കുമൂലമുണ്ടായ സുനാമി കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു എ ആർ റഹ്മാന്റെ പ്രതികരണം. പരിപാടിയിൽ സംഭവിച്ച പിഴവോർത്ത് ഏറെ അസ്വസ്ഥനാണ് എന്നാൽ ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ സംഗീതവും കലകളും ആസ്വദിക്കുന്ന ജനങ്ങളുടെ എണ്ണം കൂടി വരുകയാണെന്നത് എല്ലാവരും മനസിലാക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സംഗീത സംവിധായകൻ എന്ന നിലയിൽ ഷോ ഭംഗിയായി കൈകാര്യം ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ. പരിപാടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഘാടകർ ശ്രദ്ധിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ പരിപാടി കണ്ട ആളുകളിൽ നിന്ന് ഗംഭീരമായ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ആരാധകർക്ക് മികച്ചൊരു മറുപടി നല്‍കി ഞങ്ങൾ അത്ഭുതപ്പെടുത്തും', എ ആർ റഹ്മാന്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎസിൽ 20 സംഗീതകച്ചേരികൾ നടത്തിയെന്നും അതെല്ലാം ഭംഗിയായിട്ടാണ് നടന്നതെന്നും എ ആർ റഹ്‌മാൻ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളില്‍ ഒന്നാണ് 'മറക്കുമാ നെഞ്ചം'. എന്നാല്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഷോയില്‍ ടിക്കറ്റെടുത്തവര്‍ക്ക് പോലും പ്രവേശിക്കാൻ സാധിച്ചില്ല. മോശം ശബ്ദ സംവിധാനം കാരണം ഷോ ആസ്വദിക്കാൻ പോലുമായില്ലെന്നാണ് പരാതി. ആദിത്യറാം പാലസ് സിറ്റിയിലെ പൊതു മൈതാനത്ത് നടത്തിയ സംഗീതപരിപാടിക്ക് ടിക്കറ്റെടുത്ത ആരാധകർക്കാണ് ഈ ദുർഗതിയുണ്ടായത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും