ENTERTAINMENT

'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യിലെ ടാഗോര്‍ വിവാദം; പ്രതികരണവുമായി ബംഗാളി നടി ചുര്‍ണി ഗാംഗുലി

ചിത്രം നാളെ തീയേറ്ററുകളിലെത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

രണ്‍വീര്‍ സിങ് -ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രം 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' യിലെ ടാഗോര്‍ പരാമര്‍ശ വിവാദത്തില്‍ പ്രതികരണവുമായി സിനിമയില്‍ ആലിയ ഭട്ടിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്ന ബംഗാളി നടി ചുര്‍ണി ഗാംഗുലി. രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രങ്ങൾ വീടിന്റെ ചുവരുകളിൽ തൂക്കുന്നത് ബംഗാളിൽ സർവസാധാരണമാണ് . ഇതാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. അതിൽ അസ്വഭാവികതയില്ലെന്നും ചുര്‍ണി ഗാംഗുലി

സാധാരണയായി ബംഗാളിലെ പല വീടുകളുടെ ചുവരിലും രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രങ്ങള്‍ കാണാം . മറ്റുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ സാങ്കല്‍പ്പികമായി തോന്നുമെങ്കിലും ബംഗാളിലെ വീടുകളില്‍ സാധാരണയായി കാണുന്ന രീതിയാണ്, ഇതാണ് സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്. ചുര്‍ണി ഗാംഗുലിയുടെ പ്രതികരിച്ചു.

ചിത്രത്തിന്റെ ടീസറിലെ ടാഗോറുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്. ചുവരില്‍ തൂക്കിയിരിക്കുന്ന ടാഗോറിന്റെ ഫോട്ടോ നോക്കി മനസിലാവാതെ രണ്‍വീര്‍ സിങ് 'മുത്തച്ഛാ' എന്ന് വിളിച്ച് ചിത്രത്തിന് മുന്നില്‍ തൊഴുന്നതാണ് വിവാദമായത്. സിനിമയിലെ രംഗം രവീന്ദ്രനാഥ് ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ചിത്രത്തിന്റെ സംവിധായകൻ കരണ്‍ ജോഹറിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായാണ് അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണമുണ്ടാവുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുള്ള ഭാഗങ്ങളും നീക്കം ചെയ്യാൻ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജയാ ബച്ചന്‍ ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ