ENTERTAINMENT

'ടർബോ'യ്ക്ക് കരുത്തേറുന്നു; മമ്മൂട്ടിയോടൊപ്പം രാജ് ബി ഷെട്ടിയും

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രമായ 'ടർബോ'യിൽ പ്രധാന വേഷത്തിൽ കന്നട താരം രാജ് ബി ഷെട്ടിയും

എന്റർടെയ്ൻമെന്റ് ഡെസ്ക്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു. 'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), അടുത്തായി ഇറങ്ങിയ 'ടോബി' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രാജ് ബി ഷെട്ടി. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിർമ്മാതാക്കൾ അറിയിച്ചത്. തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.

കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം