ENTERTAINMENT

ജയിലര്‍ ഇംപാക്ട്: റീ റിലീസിനൊരുങ്ങി രജനികാന്ത്- മമ്മൂട്ടി ചിത്രം ദളപതി

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദളപതി വീണ്ടും തീയേറ്ററിലെത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രജനീകാന്ത് -മോഹൻലാൽ കൂട്ടുകെട്ടിന് പിന്നാലെ കേരളത്തിലെ തീയേറ്ററുകളെ തരംഗം കൊള്ളിക്കാന്‍ രജനി- മമ്മൂട്ടി കോമ്പോ. 33 വർഷത്തിന് ശേഷം ദളപതി റീറിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. രജനികാന്ത് നായകനായ ജെയ്‌ലര്‍ കേരളത്തിലെ തീയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോഴാണ് ദളപതിയുടെ റീറിലീസ്. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുക.

മണിരത്‌നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്. സൂര്യയും ദേവരാജുമായി രജനീകാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി.

മൂന്ന് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ 'ദളപതി' അക്കാലത്തെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബിഗ്-ബഡ്ജറ്റ് ചിത്രമായിരുന്നു. ജി.വി ഫിലിംസിന്റെ ബാനറില്‍ ജി.വെങ്കിടേശ്വരനാണ് സിനിമ നിര്‍മ്മിച്ചത്. നവംബര്‍ 5ന് ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പതിവ് രജനി ചിത്രങ്ങളുടെ മസാലകളൊന്നും ഇല്ലാതെ മണിരത്‌നം ശൈലിയില്‍ ഒരുക്കിയ ദളപതി പിന്നീട് രജനിയുടെ കരിയറിലെ നാഴികകല്ലായി മാറുകയായിരുന്നു.

അരവിന്ദ് സ്വാമി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇളയരാജയാണ് ദളപതിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവനും. 1991ല്‍ റിലീസ് ചെയ്ത ചിത്രം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിരശീലയിലെത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ