ENTERTAINMENT

'തലൈവർ 170'; പുതിയ ലുക്കിൽ സ്റ്റൈൽമന്നൻ

ജയിലർ ഓഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയിലറിന് പിന്നാലെ തലൈവർ 170 നായി ലുക്ക് മാറ്റി രജനീകാന്ത്. പുതിയ ഗെറ്റപ്പിനായി ലുക്ക് ടെസ്റ്റിന് വിധേയനായി എന്നാണ് വിവരം. ജയിലറിലെ സ്റ്റൈൽ മന്നന്റെ ലുക്ക് ഏറെ ചർച്ചയായതിന് പിന്നാലെയാണ് പുതിയ ചിത്രത്തിനായി വേറിട്ട ലുക്ക് പരീക്ഷിക്കുന്നത് .

ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. തലൈവർ 170ൽ രജനികാന്തിന്റെ മുടിയും താടിയും സ്റ്റൈലിഷ് ചെയ്യുന്നത് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ്. ജയിലറിലും, ആലിം തന്നെയായിരുന്നു രജനിയുെ സ്റ്റൈലിസ്റ്റ്. .

രജനികാന്തിനൊപ്പമുള്ള ഫോട്ടോ ആലിം ഹക്കിം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. . അതേസമയം, ഏതാനും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച തലൈവർ 170ന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്

തലൈവർ 170 ലൂടെ 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. കൂടാതെ, ചിത്രത്തിൽ ഫഹദ് ഫാസിലും നാനിയും ഉണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, മകൾ ഐശ്വര്യയുടെ ചിത്രമായ ലാൽ സലാമിലും രജനി അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇതിനു ശേഷമാണ് രജനി പുതിയ ലുക്കിലേക്ക് മാറിയിരിക്കുന്നത്.

പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ജയിലർ ഓഗസ്റ്റ് 10 തീയേറ്ററുകളിലെത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ