ENTERTAINMENT

തലൈവര്‍ തലസ്ഥാനത്തേക്ക്; രജനികാന്ത് വരുന്നത് സിനിമാ ചിത്രീകരണത്തിനായി

ജ്ഞാനവേൽ ചിത്രത്തിൽ മഞ്ജു വാര്യരും ഫഫദ് ഫാസിലും

ഗ്രീഷ്മ എസ് നായർ

തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് തിരുവനന്തപുരത്തേക്ക്. ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌റെ ചിത്രീകരണത്തിനായാണ് രജനികാന്ത് വരുന്നത്. ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന രജനികാന്ത് പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുക.

ഫഹദ് ഫാസിലും മഞ്ജു വാര്യരും ടീമിനൊപ്പമുണ്ടാകും. 32 വര്‍ഷത്തിനുശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ അമിതാഭ് ബച്ചന് തിരുവനന്തപുരത്ത് ഷെഡ്യൂൾ ഇല്ലെന്നാണ് സൂചന.

വെള്ളായണി കാർഷിക കോളേജും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ഇത് ആദ്യാമായാണ് തലസ്ഥാനം രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ആകുന്നത്. നാഗർകോവിൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണമുണ്ടാകും.

രജനികാന്തിന്‌റെ 170-ാമത്തെ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുക. അനിരുദ്ധാണ് സംഗീതം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം