ENTERTAINMENT

പൊങ്കൽ ആവർത്തിക്കാൻ ദീപാവലി ; സ്ക്രീനിൽ രജനിയും കമലും

രജനീകാന്ത്- കമൽഹാസൻ ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തേക്കും

വെബ് ഡെസ്ക്

രജനീകാന്ത് - കമൽഹാസൻ ചിത്രങ്ങൾ വീണ്ടും ഒരേദിവസം റിലീസിന് തയാറെടുക്കുന്നു . രജനീ ചിത്രം ജയിലറും കമൽ ചിത്രം ഇന്ത്യൻ 2 വുമാണ് ഒരുമിച്ചെത്തുന്നത്. 18 വർഷത്തിന് ശേഷമാണ് കമൽ- രജനീ ചിത്രങ്ങൾ ഒരേദിവസം റിലീസ് ചെയ്യുന്നത്. ഇരു ചിത്രങ്ങളുടെയും ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കെയാണ് റിലീസ് സംബന്ധിച്ച സൂചനകളും വരുന്നത്. നവംബർ 10 ന് ഇരുചിത്രങ്ങളും തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട് .

2005 ൽ ചന്ദ്രമുഖിയും മുബൈ എക്സ്പ്രസുമാണ് അവസാനം ഒരുമിച്ച് എത്തിയ രജനി -കമൽ ചിത്രങ്ങൾ. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖി ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. മാത്രമല്ല തമിഴിൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രം കൂടിയാണ് ചന്ദ്രമുഖി. മേൽ തുടർച്ചയായി 500 ദിവസത്തിന് തീയേറ്ററിൽ പ്രദർശിപ്പിച്ച ഏക തമിഴ് ചിത്രം കൂടിയാണ് ചന്ദ്രമുഖി .

എന്നാൽ ഇന്ത്യൻ 2 വും ജയിലറും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് . മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. ബീസ്റ്റിന്റെ ഡയറക്ടർ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം . പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.

1996 ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാംഭാഗമാണ് ഇന്ത്യൻ 2 . അതിനാൽ തന്നെ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. വിക്രത്തിന്റെ വിജയത്തിന് ശേഷമെത്തുന്ന കമൽ ചിത്രം , 2.0 യ്ക്ക് ശേഷമുള്ള ഷങ്കറിന്റെ സംവിധാനം , എന്നീ കാരണങ്ങൾ കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്

പൊങ്കലിന് വിജയ് -അജിത്ത് ചിത്രങ്ങൾ ഒരുമിച്ചെത്തിയപ്പോൾ കോളിവുഡിലെ ഏറ്റവും വലിയ ഫാൻസ് ഫെസ്റ്റിവലിനാണ് തമിഴ്നാട് സാക്ഷിയായത്. പൊങ്കൽ പോലെ തന്നെ ദീപാവലിയും കളർഫുള്ളാകുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ