ENTERTAINMENT

ഫാൻ ഫൈറ്റിനില്ല; രജനീകാന്തിന്റെ ജയിലർ നേരത്തെ എത്തും

ദീപാവലി റിലീസായി ചിത്രമെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ അധികം കാത്തിരിക്കേണ്ട, രജനീകാന്ത് ചിത്രം ജയിലർ നേരത്തെ എത്തുമെന്ന് റിപ്പോർട്ട്. ദീപാവലി റിലീസായി ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ കമൽഹാസന്റെ ഇന്ത്യൻ 2, വിജയ് ചിത്രം ലിയോ, പേരിടാത്ത അജിത്ത്, സൂര്യ ചിത്രങ്ങൾ എന്നിവ ഉൾപ്പെടെ മുൻനിര താരങ്ങളുടെയെല്ലാം സിനിമകൾ ദീപാവലി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട് . ഇവയെ കൂടാതെ അന്യഭാഷ ചിത്രങ്ങളുമുണ്ടാകും. അതിനാൽ തന്നെ ഫാൻ ഫൈറ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജയിലർ നേരത്തെ എത്തുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ട്.

ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രം ബോക്സ് ഓഫീസ് വിജയം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. ഫാൻ ഫൈറ്റിൽപ്പെട്ട് ചിത്രം പ്രേക്ഷകരിലേക്ക് എത്താതെ പോകുമെന്നുള്ള ആശങ്കയും അണിയറ പ്രവർത്തകർക്കുണ്ട്. വിജയ് ചിത്രം ലിയോ, കമൽ ചിത്രം ഇന്ത്യൻ 2, സൂര്യ ചിത്രം എന്നിവ ഇപ്പോൾ തന്നെ പ്രീ ബിസിനസിൽ ഉൾപ്പെടെ മുന്നിലാണെന്നതും ജയിലർ നേരത്തെ എത്താനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. പടയപ്പയ്ക്ക് ശേഷം രജനീകാന്തും രമ്യാ കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ഏപ്രിൽ പതിനഞ്ചോടെ ചിത്രീകരണം പൂർത്തിയാകും.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണെന്നാണ് സൂചന. പ്രിയങ്ക മോഹൻ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, രാമകൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ജയിലർ മുത്തുവേൽ പാണ്ഡ്യനായാണ് രജനീകാന്ത് എത്തുന്നത്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ