ENTERTAINMENT

അമരന് ശേഷം ധനുഷിനൊപ്പം; 'ഡി 55' പ്രഖ്യാപിച്ച് സംവിധായകൻ രാജ്‌കുമാർ പെരിയസാമി

ഗോപുരം ഫിലിംസിൻ്റെ ബാനറിൽ അൻബുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

'അമരന്' ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തിൽ നായകനായി ധനുഷ്. 'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ഗോപുരം ഫിലിംസിൻ്റെ ബാനറിൽ അൻപുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'തങ്കമകൻ' എന്ന സിനിമക്ക് ശേഷം ധനുഷും ​ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.

'രായൻ' ആണ് ഒടുവിലായി തീയറ്ററുകളിലെത്തിയ ധനുഷ് ചിത്രം. ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം സംവിധായകനെന്ന നിലയിൽ ധനുഷിന് കയ്യടി നേടിക്കൊടുത്തിരുന്നു. ‘പാ പാണ്ടി’, ‘രായൻ’ എന്നിവക്ക് ശേഷം ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ 'ഇഡ്‌ലി കടൈ' എന്നീ ചിത്രങ്ങളും ധനുഷിന്റെ സംവിധാനത്തിൽ വെെകാതെ തിയേറ്ററുകളിലെത്തും. തിരുച്ചിട്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഇഡ്‌ലി കടൈ'. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡ്ഡലി കടൈ’ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സം​ഗീതം. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ്'ഇഡ്‌ലി കടൈ'.

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കുബേര'യാണ് ധനുഷ് നായകനായി എത്തുന്ന അടുത്ത ചിത്രം. തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ നാഗാർജുന, രശ്‌മിക മന്ദന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ഫെബ്രുവരിയോടെ 'കുബേര' തിയേറ്ററുകളിലെത്തുമാണ് നിർമാതാക്കൾ നൽകുന്ന വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ